കർഷകർക്കെതിരെ ജനദ്രോഹ നയങ്ങളാണ് ഇടതു പക്ഷഗവൺമെന്റ് സ്വീകരിക്കുന്നതെന്ന് രമേശ് ചെന്നിത്തല

 

കാലടി:കർഷകർക്കെതിരെ ജനദ്രോഹ നയങ്ങളാണ് ഇടതു പക്ഷഗവൺമെന്റ് സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.കാലടിയിൽ നടന്ന ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കർഷകരുടെ ജീവിതം തീരാ ദുരിതത്തിലാണ്.നെല്ല് ഉൾപ്പെടെയുളള വസ്തുക്കൾക്ക് വിലയില്ല.കർഷകർക്ക് നൽകിയ ഭൂമി മന്ത്രി തോമസ് ചാണ്ടി സ്വന്തമാക്കിയിരിക്കുകയാണ്‌ .അവിടെയാണ് തോമസ് ചാണ്ടി റിസോർട്ടുകൾ പണിതിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.പാട്ടകരാർ കഴിഞ്ഞ തരിശുനിലങ്ങൾ കർഷക തൊഴിലാളികൾക്ക് വിതരണം ചെയ്യണമെന്നും ചെന്നിത്തല അവിശ്യപ്പെട്ടു.

ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് ജോസഫ്അട്ടാറ അധ്യക്ഷത വഹിച്ചു.യുഡിഎഫ് കൺവീനർ പി.പി തങ്കച്ചൻ മുഖ്യപ്രഭാഷണം നടത്തി.എംഎൽഎ മാരായ റോജി എം ജോൺ,അൻവ്വർ സാദത്ത്,വി.ഡി സതീശൻ,എൽദോസ് കുന്നപ്പിളളി,മുൻ എം.പി കെ പി ധനപാലൻ,കെപിസിസി ജനറൽ സെക്രട്ടറി വൽസല പ്രസന്നകുമാർ തുടങ്ങിയവർ സംസാരിച്ചു.ചടങ്ങിൽ കർഷകരെ ആദരിച്ചു.