സ്‌ക്കൂൾ ബസ് സിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു

 

പെരുമ്പാവൂർ :വേങ്ങൂരിൽ സ്‌ക്കൂൾ ബസ് സിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു .സ്‌ക്കൂളിലെ ജീവനക്കാരിയായ എൽസി (43) ആണ് മരിച്ചത്.24 കുട്ടികൾക്കും 3 അധ്യപകർക്കും പരിക്കേറ്റു.വേങ്ങൂർ സാൻന്തോം സ്‌ക്കൂളിലേക്ക് കുട്ടികളെ കൊണ്ടുപോകുന്ന മിനി ബസാണ് മറിഞ്ഞത്.

school-bus-accident-2സ്‌ക്കൂളിന് സമീപത്ത് ഒരു കയറ്റമുണ്ട്.അവിടെ വച്ച് വാഹനത്തിന്റെ നിയന്ത്രണം വിട്ടാണ് മറിഞ്ഞത്‌.അപകടം നടക്കുന്ന സമയത്ത് റോഡിലൂടെ നടന്നു വരികയായിരുന്ന എൽസി യുടെ ദേഹത്തേക്ക് ബസ് മറിയുകയായിരുന്നു.ഉടൻ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയതിനാൽ വൻ ദുരന്തം ഒഴിവായി.രാവിലെ 8 മണിയോടെയാണ് അപകടം നടന്നത്‌