പൾസർ സുനിയുടെ റിമാന്‍റ് നീട്ടി

 
അങ്കമാലി: നടിയെ ആക്രമിച്ച കേസിൽ മുഖ്യ പ്രതി പൾസർ സുനിയുടെയും കൂട്ടു പ്രതികളുടെയും റിമാന്‍റ് നീട്ടി. അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇ മാസം 24 വരെയാണ് റിമാന്‍റ് നീട്ടിയത്. റിമാന്‍റ് കാലാവധി അവസാനിച്ചതിനെത്തുടർന്ന് ഇവരെ പൊലിസ് അങ്കമാലി കോടതിയിൽ ഹാജരാക്കുകയായിരുന്നു. ഏഴാം പ്രതി ചാർളി ഹാജരായില്ല.

നടിയെ ആക്രമിച്ചതിനു പിന്നിൽ ക്വട്ടേഷനുണ്ടോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് വിസ്താരത്തിൽ എല്ലാം തെളിയുമെന്ന് പൾസർ സുനി മറുപടി പറഞ്ഞു. മാഡം ഉണ്ടോ എന്ന ചോദ്യത്തിന് മാഡം ഇല്ലെന്ന് ഇതുവരെ പറഞ്ഞില്ലല്ലോ എന്നും സുനി മറുപടി പറഞ്ഞു.