പാലത്തിനു മുകളിൽ നിന്നും സ്ത്രി പുഴയിലേക്കുചാടി

 

മലയാറ്റൂർ:മലയാറ്റൂർ കോടനാട് പാലത്തിനു മുകളിൽ നിന്നും സ്ത്രി പുഴയിലേക്കുചാടി.കോടനാട് സ്വദേശിനിയായ 62 വയസു പ്രായമുളള സ്ത്രീയാണ് പുഴയിൽ ചാടിയത്.ചൊവ്വാഴ്ച്ച രാവിലെ 8.30 ഓടെയാണ് സംഭവം നടന്നത്.ഉടൻ നാട്ടുകാരും പോലീസും ചേർന്ന് സ്ത്രീയെ രക്ഷപ്പെടുത്തുകയായിരുന്നു.