ഇതിഹാസയ്ക്ക് രണ്ടാം ഭാഗം വരുന്നു

 

അങ്കമാലി: 2014ൽ മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ ഇതിഹാസയ്ക്ക് രണ്ടാം ഭാഗം വരുന്നു. ബിനു എസ് തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ രചനയും സംവിധായകന്‍ തന്നെയാണ് നിർവഹിക്കുന്നത്. ഷൈന്‍ ടോം ചാക്കോ അടക്കമുള്ള ആദ്യചിത്രത്തിലെ താരനിര ഈ ചിത്രത്തിലും ഉണ്ടാകും.

അത്ഭുത ശക്തിയുള്ള മാന്ത്രികമോതിരത്തിന്‍റെ പ്രവർത്തനത്തിലൂടെ ഒരേ സമയം രണ്ടു പേരുടെ സ്വഭാവങ്ങളും, പെരുമാറ്റങ്ങളും പരസ്പരം മാറിപ്പോകുന്നതായിരുന്നു ആദ്യ ചിത്രത്തിന്‍റെ ഇതിവൃത്തം. ഇതിന് സമാനമായിരിക്കും പുതിയ ചിത്രത്തിന്‍റെ കഥയും എന്നാണ് സൂചന.

ഗോപി സുന്ദർ ആണ് ചിത്രത്തിന്‍റെ സംഗീതം നിർവഹിക്കുന്നത്. എആർകെ മിഡീയയുടെ ബാനറിൽ രാജേഷ് അഗസ്റ്റിനാണ് ചിത്രത്തിന്‍റെ നിർമ്മാതാവ്.കാമുകി എന്ന ചിത്രത്തിന്‍റെ പണിപ്പുരയിലാണ് ബനു ഇപ്പോൾ