എംസി റോഡിൽ അപകട മേഖലയിൽ പൊലിസിന്‍റെ മുന്നറിയിപ്പ് സ്ഥാപിച്ചു

 
അങ്കമാലി : അപകടം തുടർക്കഥയാകുന്ന അങ്കമാലി-കാലടി എംസി റോഡിൽ അങ്കമാലി പൊലിസ് മുന്നറിയിപ്പ് ബോർഡ് വച്ചു. വേങ്ങൂർ പള്ളിക്ക് സമീപം വച്ച ബോർഡിൽ ഈ പ്രദേശത്ത് മാത്രം പത്ത് വർഷത്തിനുള്ളിൽ 33 പേർ മരിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നു. അപകടം ക്ഷണിച്ചു വരുത്തരുതെന്ന മുന്നറിയിപ്പോടെ പൊലിസിന്‍റെ ഫോൺ നമ്പറുകളും വച്ചാണ് ബോർഡ്. അങ്കമാലി എസ്ഐ അനൂപിന്‍റെ നേതൃത്വത്തിൽ സമീപ വാസികളും ചേർന്നാണ് മുന്നറിയിപ്പ് സ്ഥാപിച്ചത്.

accident-5ഇവിടെ രണ്ട് ദിവസം മുൻപ് നടന്ന അപകടത്തിൽ കെഎസ് ആർടിസി ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചിരുന്നു.നാല് ദിവസം മുൻപ് നടന്ന സമാനമായ അപകടത്തിൽ ഒരാൾ മരിച്ചിരുന്നു. അതിനു ഒരു ദിവസം മുൻപാണ് രണ്ട് അപകടങ്ങളിൽ നാല് വാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെട്ടത്. കാർ കയറ്റി വന്ന കണ്ടയ്നർ ലോറി ആക്രി സാധനങ്ങൾ കയറ്റി നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ച് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു. അതേ ദിവസം തന്നെ കാറിൽ സ്വകാര്യ ബസ് ഇടിച്ചും അപകടം സംഭവിച്ചു.

ചെറുതും വലുതുമായി നിരവധി അപകടങ്ങളാണ് ഈ ഭാഗത്ത് നടക്കുന്നത്.
എംസി റോഡിൽ അതീവ അപകട മേഖലയായി കണക്കാക്കുന്ന ഭാഗമാണ് ഇത്.