കൊലക്കേസിലെ പ്രതിയല്ലല്ലോ സെല്ലിലിടാൻ:റോജി എം ജോൺ എംഎൽഎ

 

അങ്കമാലി : യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ആന്‍റിഷിനെ അങ്കമാലി പോലീസ് സ്‌റ്റേഷനിലെ സെല്ലിൽ അടച്ചത് റോജി എം ജോൺ എംഎൽഎയെ രോക്ഷാകുലനാക്കി.സ്‌റ്റേഷനിൽ ചെന്ന് എംഎൽഎ പ്രതിഷേധിക്കുകയും ചെയ്തു.സെല്ലിലിടാൻ കൊലക്കേസിലെ പ്രതിയല്ലല്ലോ എന്ന് ചോദിച്ചുകൊണ്ടായിരുന്നു എംഎൽഎയുടെ പ്രതിഷേധം.തുടർന്ന് പോലീസ് ആന്റിഷിനെ സെല്ലിൽ നിന്ന് മാറ്റുകയും ചെയ്തു.

ശനിയാഴ്ച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ പിഡബ്ലുഡി ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു.മാർച്ചിൽ യൂത്ത് കോൺഗ്രസ് പ്രവർകരും പോലീസും തമ്മിൽ ചെറിയ സംഘർഷമുണ്ടായി.സംഘർഷത്തിൽ ഒരു പോലീസുകാരന് പരിക്കേറ്റിരുന്നു.ഇതേ തുടർന്നാണ് ആന്‍റിഷിനെ പോലീസ് കസ്റ്റഡിയിലെടുത്തത്‌.ശനിയാഴ്ച വൈകീട്ട് കുടുംബസമേതം സിനിമക്കെത്തിയ ആന്‍റിഷിനെ സിനിമ തിയറ്റർ പരിസരത്ത് നിന്ന് കസ്റ്റഡിയിലെടുത്തതാണ് പ്രതിഷേധത്തിനിടയാക്കിയത്.

രാത്രി 9 മണിയോടെയാണ്‌ എംഎൽഎ സ്‌റ്റേഷനിലെത്തിയത്‌. ആന്‍റിഷിനെതിരെ പൊലിസിന്‍റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിതിനും പൊലിസുകാരനെ ആക്രമിച്ചതിലും കേസെടുത്തിട്ടുണ്ട്‌.