കാലടിയിൽ ബസ് കെട്ടി വലിച്ച് പ്രതിഷേധിച്ചു

 

കാലടി:ഇന്ധന വിലവർദ്ധനവിനെതിരെ കാലടി അങ്കമാലി മേഖലകളിലെ സ്വകാര്യ ബസ് ഉടമകൾ ബസ് കെട്ടി വലിച്ച് പ്രതിഷേധിച്ചു.കാലടി ശ്രീശങ്കര പാലത്തിനു സമീപത്തുനിന്നുമാരംഭിച്ച പ്രതിഷേധ സമരം കാലടി ബസ്റ്റാന്റിൽ സമാപിച്ചു.അസോസിയേഷൻ യൂണിറ്റ് പ്രസിഡന്റ് എ.പി ജിബി ഫ്‌ളാഗോഫ് ചെയ്തു.

kalady-bus-2അൻപതോളം ബസ് ഉടമകൾ സമരത്തിൽ പങ്കെടുത്തു.അടിക്കടിയുണ്ടാകുന്ന ഇന്ധന വിലവർദ്ധനവ് ബസ് വ്യവസായത്തെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാണെന്ന് ബസ് ഉടമകൾ പറയുന്നു.കാലടി ബസ്റ്റാന്റിൽ നടന്ന പ്രതിഷേധ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി പോൾ ഉദ്ഘാടനം ചെയ്തു.ബി.ഒ ഡേവീസ്,എ.പി അനിൽകുമാർ,ജോർജ്ജ് കൂട്ടുങ്ങൽ,ജോളി തോമസ് തുടങ്ങിയവർ സംസാരിച്ചു.

ബുധനാഴ്ച്ച എറണാകുളം ഐ.ഒ.സി പ്ലാന്റിലേക്ക് നടത്തുന്ന പ്രതിഷേധ മാർച്ചിന്റെ ഭാഗമായാണ് കാലടിയിൽ ബസ് കെട്ടിവലിച്ച് പ്രതിഷേധിച്ചത്.