കാലടിയിർ നിന്നും ഫോർട്ട് കൊച്ചിയിലേക്ക്‌ ലോഫ്ളോർ ബസ്

 

കാലടി :കാലടിയിർ നിന്നും എയർപോർട്ട് വഴി ഫോർട്ട് കൊച്ചിയിലേക്ക്‌ ലോഫ്ളോർ ബസ് സർവ്വീസ് ആരംഭിച്ചു. കാലടി ബസ് സ്റ്റാന്റിൽ നിന്നും ദിവസവും രാവിലെ 7.40 ന് ഫോർട്ട് കൊച്ചിയിലേക്കും വൈകീട്ട്‌ 4.45 ന് ഫോർട്ടുകൊച്ചിയിൽ നിന്ന് തിരിച്ച് കാലടിയിലേക്കും ബസ് സർവ്വീസ് നടത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ തുളസി ബസ് സർവ്വീസ് ഫ്‌ളാഗോഫ് ചെയ്തു.

കെ എസ് ആർ ടി സി ഡയറക്ടർ ബോർഡ് മെമ്പർ മാത്യൂസ് കോലഞ്ചേരി, ജില്ലാ പഞ്ചായത്തംഗം ശാരദ മോഹൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് എം ടി വർഗ്ഗീസ്, എൻ സി പി മംണ്ഡലം പ്രസിഡന്റ് ജോർജ്ജ് പോരോത്താൻ, ശിതിൽ കുമാർ, കെ ടി എൽദോസ്, മിനി ബിജു,കെ സി ജോയ് തുടങ്ങിയവർ സംസാരിച്ചു.