ചാരായം വാറ്റ്‌ : രണ്ടു പേർ പിടിയിൽ 

പെരുമ്പാവൂർ : ചാരായം വാറ്റു കേന്ദ്രത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ രണ്ടു പേർ പിടിയിൽ. വാറ്റുപകരണങ്ങളും 31 ലീറ്റർ ചാരായവും 113 ലീറ്റർ വാഷും പിടിച്ചെടുത്തു. മാറമ്പിള്ളി തലക്കാട്അബ്ദുൽ ലത്തീഫ് (53), പള്ളിപ്രം മൗലൂദ്പുര ശാസ്താംപറമ്പിൽ പ്രദീപ് (48) എന്നിവരാണു പിടിയിലായത്.

വാഴക്കുളം മാറമ്പിള്ളി വായനശാലയുടെ താഴത്തെ നിലയിലായിരുന്നു വാറ്റുകേന്ദ്രം. കൺസ്ട്രക്‌‌ഷൻ കമ്പനിയുടെ ഓഫിസിനെന്ന പേരിൽ മുറി വാ‌ടകയ്ക്കെടുത്തത്.റോഡ് നിരപ്പിൽ നിന്നു താഴെയായതിനാൽ ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. വായനശ‌ാല കെട്ടിടത്തിന്റെ താഴത്തെ നിലയിൽ രൂക്ഷഗന്ധം വന്നു തുടങ്ങിയതോടെയാണ് പരിസരവാസികൾപൊലീസിനെ അറിയിച്ചത്. പൊലീസ്  നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായതും വാറ്റുപകരണങ്ങൾ പിടിച്ചെടുത്തതും.

charayamലീറ്ററിന് 800 രൂപയ്ക്കാണ് ചാരായം വിൽപന നടത്തിയിരുന്നതെന്നു പൊലീസ് അറിയിച്ചു.രണ്ടുമാസം മുൻപാണ് വാറ്റു തുടങ്ങിയത്. പരീക്ഷണാടിസ്ഥാനത്തിലായിരുന്നു വാറ്റൽ. വിപുലമായ രീതിയിൽ നിർമാണം തുടങ്ങാനായിരുന്നു പദ്ധതി. ആഴ്ചയിലൊരിക്കലാണു വാറ്റിയിരുന്നത്. ചാരായ വിൽപനയുടെ ചുമതല പ്രദീപിനായിരുന്നു. ആവശ്യക്കാർക്ക് ഓർഡർ അനുസരിച്ച് രഹസ്യമായി എത്തിച്ചു നൽകുകയായിരുന്നു പതിവ്.