സംസ്‌കൃത സർവ്വകലാശാലയിൽ റോഡുകൾ കുളമായി

 

കാലടി: കാലടി സംസ്കൃത സർവ്വകലാശാല ക്യാമ്പസിൽ വിദ്യാർത്ഥികൾക്ക് സഞ്ചരിക്കണമെങ്കിൽ വഞ്ചി വേണ്ട അവസ്ഥയാണ്. ക്യാമ്പസിനകത്തെ റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. മാസങ്ങളായി റോസ് ശോചനീയമായി കിടക്കാൻ തുടങ്ങിയിട്ട്.മഴ പെയ്താൽ കുഴികളിൽ വെള്ളം നിറഞ്ഞു കിടക്കും. ഇതു മൂലം വിദ്യാർത്ഥികൾക്ക് സഞ്ചരിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. വെള്ളക്കെട്ട് കടന്നു വേണം വിദ്യാർത്ഥികൾക്ക് ക്ലാസിലെത്താൻ.

ssus-road-3വിദ്യാർത്ഥികളുടെയടക്കം നിരവധി വാഹനങ്ങൾ ഈ റോഡിലൂടെ പോകുന്നുണ്ട്. സർവ്വകലാശാലയിൽ പുതിയ കെട്ടിടത്തിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. അവിടെക്ക് വലിയ വാഹനങ്ങളിലാണ് നിർമ്മാണ വസ്തുക്കൾ കൊണ്ടുവരുന്നത്.ഈ വാഹനങ്ങളുടെയെല്ലാം സഞ്ചാരം മൂലമാണ് റോഡ് തകർന്നത്. വിദ്യാർത്ഥികളുടെയും, ജീവനക്കാരുടെയും വാഹനങ്ങൾക്ക് ക്യാമ്പസിൽ നിയന്ത്രണം ഉണ്ടാക്കുമെന്നാണ് അധികൃതർ പറഞ്ഞിരുന്നത്. അതിനായി സർവ്വകലാശാലയുടെ പ്രധാന കവാടത്തിനരികിൽ വാഹനങ്ങൾക്ക് പാർക്കിങ്ങ് സംവിധാനം ഏർപ്പെടുത്തും.ക്യാമ്പസിനകത്ത് സഞ്ചരിക്കാൻ സൈക്കിൾ ഉപയോഗിക്കാനുമാണ് തീരുമാനിച്ചിരുന്നത്. എന്നാൽ അതൊന്നും നടപ്പിലായില്ല.

ssus-road-2നാക്കിന്‍റെ എ ഗ്രേഡ് ലഭിച്ച സർവ്വകലാശാലയിലാണ് വിദ്യാർത്ഥികൾക്ക് സഞ്ചരിക്കാനാകാതെ റോഡ് തകർന്നു കിടക്കുന്നത്.സർവ്വകലാശാലയുടെ അനാസ്ഥയിൽ പ്രക്ഷോപത്തിനൊരുങ്ങുകയാണ് വിദ്യാർത്ഥികൾ