ഭാരതത്തിന്‍റെ സനാതന ധർമ്മം ഇന്നും നിലനിൽക്കുന്നുവെന്ന് ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി

 

കാലടി:ഭാരതത്തിന്‍റെ സനാതന ധർമ്മം കാലങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ച് ഇന്നും നിലനിൽക്കുന്നുവെന്ന് തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുന്നാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി.കാലടി ആദിശങ്കര ജന്മ ഭൂമിക്ഷേത്രത്തിൽ ശൃംഗേരി ശ്രീശാരദ പീഠത്തിന്‍റെ 35 )0 പീഠാധിപതിയായിരുന്ന സ്വാമി അഭിനവ വിദ്യാതീർഥരുടെ ജന്മശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ചുളള സ്മരണാഞ്ജലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.മറ്റുളള സംസ്‌ക്കാരങ്ങൾക്കെല്ലാം അപജയം സംഭവിച്ചിരിക്കുകയാണ്.ഭാരതം പുഷ്പ്പത്തെയും,പക്ഷിമൃഗാതികളെയും,പഞ്ചഭൂതങ്ങളെയും മറ്റും ആരാധിക്കുന്നു.ബ്രാഹ്മണ സമുഹം ഉണ്ടായതിനാലാണ് ഇന്ത്യൻ സംസ്‌ക്കാരം നിലനിന്നതെന്നും ലക്ഷ്മി ഭായി തമ്പുരാട്ടി പറഞ്ഞു.

യോഗത്തിൽ കാലടി ശ്രീരാമക്യഷ്ണ അദ്വൈതാശ്രമം പ്രസിഡന്റ് സ്വാമി വിദ്യാനന്ദ അധ്യക്ഷത വഹിച്ചു.ആദിശങ്കര മാനേജിങ്ങ് ട്രസ്റ്റി കെ ആനന്ദ്.വി രാമലിംഗം,എ സുബ്രഹ്മണ്യ അയ്യർ തുടങ്ങിയവർ സംസാരിച്ചു.മഹാഗണപതി ഹോമവും,രുദ്രൈകാദശിനി വിശേഷാൽ പൂജയും ഉണ്ടായിരുന്നു