പൊന്നിൻ വിലയുളള 350 രൂപ ഓടയിൽ നിന്നും എടുത്തു നൽകി അങ്കമാലി ഫയൻ ഫോഴ്‌സ് ജീവനക്കാർ

 

അങ്കമാലി:നഷ്ടപെടുമെന്നു കരുതിയ പണം ഓടയിൽ നിന്നും എടുത്തു നൽകി അങ്കമാലി ഫയൻ ഫോഴ്‌സ് ജീവനക്കാർ.കാലടി യോർദ്ധനാപുരം സ്വദേശിനിക്ക് ജോലി കഴിഞ്ഞ് ലഭിച്ച 350 രൂപയാണ് ഫയർഫോഴ്‌സിന്‍റെ ശ്രമഫലമായി തിരികെ ലഭിച്ചത്.ഞായറാഴ്ച്ച വൈകീട്ട് 5 മണിക്ക്‌ ടെൽക്കിനടുത്തായിരുന്നു സംഭവം.

ബസ് സ്‌റ്റോപ്പിൽ ബസ് കാത്തുനിൽക്കുകയായിരുന്ന സ്ത്രിയുടെ പണമാണ് ഓടയിൽ വീണത്.പണമെടുക്കാൻ സാധിക്കാതെ സ്ത്രി വിഷമിച്ചു നിൽക്കുകയായിരുന്നു.ആ സമയത്താണ് ഫയൻമാൻ റ്റി.ആർ ഷിബു ചായകുടിക്കാനായി ഇതിനു സമീപത്തെ കടയിൽ എത്തിയത്.പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞ ഉടനെ പണം എടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

ഷിബു ഫയൻ സ്‌റ്റേഷനിൽ വന്ന്‌  ക്രോ ബാറും, ലിവറും എടുത്തു.തുടർന്ന്‌ സഹപ്രവർത്തകരായ സന്തോഷ് കുമാർ,വിൽസൻ,സാജൻ സൈമൻ എന്നിവരും ചേർന്ന് ഓടയുടെ സ്ലാബ് ഇളക്കി മാറ്റി ഷിബു ഓടയിൽ ഇറങ്ങി പണം എടുത്തു നൽകുകയായിരുന്നു.ലഭിക്കില്ലെന്ന് കരുതിയ പണം എടുത്തു നൽകിയവർക്ക് നന്ദിയും പറഞ്ഞാണ് സ്ത്രി മടങ്ങിയത്.