ജൂഡോ ചാമ്പ്യൻഷിപ്പിൽ ശ്രീശങ്കര കോളേജ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി

 

കാലടി:എംജി സർവ്വകലാശാല ജൂഡോ ചാമ്പ്യൻഷിപ്പിൽ പുരുഷ വനിത വിഭാഗത്തിൽ കാലടി ശ്രീ ശങ്കര കോളേജ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.പുരുഷ വനിത വിഭാഗങ്ങളിൽ 6 ഗോൾഡു മെഡലൽ വീതം ശ്രീശങ്കര കോളേജ് നേടി.പുരുഷ വിഭാഗത്തിൽ തുടർച്ചയായി ആറാം തവണയാണ് ശ്രീ ശങ്കര കോളേജ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുന്നത്.

പുരുഷ വിഭാഗത്തിൽ എറണാകുളം സെന്റ്:ആൽബർട്ട്‌സ് കോളേജ് രണ്ടാം സ്ഥാനവും,മാറംമ്പിളളി എംഇഎസ് കോളേജ് മൂന്നാം സ്ഥാനവും നേടി.വനിത വിഭാഗത്തിൽ മാറംമ്പിളളി എംഇഎസ് കോളേജ് രണ്ടാം സ്ഥാനവും എറണാകുളം സെന്റ്:ആൽബർട്ട്‌സ് കോളേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.16 കോളേജുകളിൽ നിന്നുളള ടീമുകൾ മത്‌സരത്തിൽ പങ്കെടുത്തു.

judo-2റോജി എം ജോൺ എംഎൽഎ മത്‌സരങ്ങൾ ഉദ്ഘാടനം ചെയ്തു.വിജയികൾക്ക് റോജി എം ജോൺ എംഎൽഎ,പ്രിൻസിപ്പാൾ ഡോ.കെ.എ അജിത്ത്കുമാർ തുടങ്ങിയവർ ട്രോഫികൾ വിതരണം ചെയ്തു.ജില്ല സ്‌പോർട്ട്‌സ് ഓഫീസർ ജെ.ആർ രാജേഷ്,ശ്രീശങ്കര കോളേജ് കായിക വിഭാഗം മേധാവി പ്രൊഫ:സുനി,ജില്ലാ ജൂഡോ അസോസിയേഷൻ സെക്രട്ടറി പി.എസ് ജോജു,പ്രൊഫ:നവീൻ പോൾ തുടങ്ങിയവർ സംസാരിച്ചു.ശ്രീശങ്കര കോളേജിലാണ് മത്‌സരങ്ങൾ നടന്നത്.