മലയാറ്റൂരിൽ പ്രവത്തിക്കുന്ന ടാർ മിക്‌സിംഗ് പ്ലാന്റിനെതിരെ വിജിലൻസ് അന്വേഷണം

 

മലയാറ്റൂർ: മലയാറ്റൂരിൽ പ്രവത്തിക്കുന്ന ടാർ മിക്‌സിംഗ് പ്ലാന്റിനെതിരെയുള്ള പരാതിയെ സംബന്ധിച്ച് വിജിലൻസ് ആന്റി കറപ്ഷൻ ബ്യൂറോ ഡിവൈഎസ്പി അശോക് കുമാർ സ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തി.പ്ലാന്റിനെതിരെ ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി ശരത്ചന്ദ്രൻ പരാതി നൽകിയിരുന്നു.പരാതിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള പ്രത്യേക നിർദ്ദേശത്തെ തുടർന്നായിരുന്നു വിജിലൻസ് സംഘം പരിശോധന നടത്തിയത്.

മണപ്പാട്ട്ചിറ, കല്ലേക്കാട് ഹരിജൻ കോളനി, വിമലഗിരി ന്യൂമാൻ അക്കാദമി സ്‌കൂൾ,ടോളിൻസ് ഇന്റർ നാഷണൽ സ്‌കൂൾ എന്നിവിടങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥർ സന്ദർശിച്ചു. പ്ലാന്റിന്‍റെ പ്രവർത്തനം മൂലം ക്യാൻസർ ഉൾപ്പടെയുളള രോഗങ്ങൾ പടരാൻ സാധ്യതയുണ്ടെന്ന് വിമലഗിരി പള്ളിവികാരി ഫാ. ജോഷി കളപ്പറമ്പത്ത് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. വനത്തിനുള്ളിൽ കൃഷിക്ക് മാത്രം പട്ടയം നൽകിയിട്ടുള്ള സ്ഥലത്താണ് ഈ പ്ലാന്റ് സ്ഥാപിച്ചിട്ടുള്ളത്. പട്ടയത്തിൽ പറഞ്ഞിട്ടുള്ള നിയമങ്ങൾ ലംഘിച്ചുകൊണ്ടാണ് പ്ലാന്റിന്‍റെ പ്രവർത്തനമെന്ന് ജനാധിപത്യകേരള സംസ്ഥാന കമ്മിറ്റി അംഗം റ്റി.ഡി. സ്റ്റീഫൻ, മണ്ഡലം പ്രസിഡന്റ് നെൽസൺ മാടവന, മുൻ.പഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷണൻ ചെങ്ങാട്ട്, കരുണാകരൻ എന്നിവർ അന്വേഷണ ഉദ്യോഗസ്ഥരെ ബോദ്ധ്യപ്പെടുത്തി.

malayattoor-tar-plant-2അന്താരാഷ്ട്ര തീർത്ഥാടനകേന്ദ്രവും വിനോദ സഞ്ചാര കേന്ദ്രവുമായ ഈ പ്രദേശത്ത് ടാർ മിക്‌സിംഗ് പ്ലാന്റ് സ്ഥിരമായി പ്രവർത്തിച്ചാൽ ഇവിടെ വരുന്നവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് നാട്ടുകാർ പറയുന്നു.മണപ്പാട്ടു ചിറ നാശത്തിലാകുമെന്നും ഇതിലൂടെ പോകുന്ന ഇടമലയാർ കനാൽ മലിനമാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് നാട്ടുകാർ പറഞ്ഞു.പ്ലാന്റിന് അനുമതി നൽകിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ അവശ്യപ്പെട്ടു.