റോഡിന്‍റെ ശോച്യാവസ്ഥയിൽ വാഴയും ചേമ്പും നട്ട് പ്രതിഷേധിച്ചു

 

ശ്രീമൂലനഗരം:ശ്രീമൂലനഗരം അകവൂർ ഹൈസ്‌ക്കൂളിന് സമീപമുളള റോഡിന്‍റെ ശോച്യാവസ്ഥയിൽ എറണാകുളം ജില്ലാ റസിഡൻസ് അസോസിയേഷൻസ് അപ്പക്‌സ് കൗൺസിലിന്‍റെ നേതൃത്വത്തിൽ റോഡിൽ വാഴയും ചേമ്പും നട്ട് പ്രതിഷേധിച്ചു.ശ്രീമൂലനഗരം പഞ്ചായത്തിലെ പ്രധാന റോഡാണിത്.റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായിരിക്കുകയാണ്.

sreemoolanagaram-road2വലിയ ടോറസ് വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ഇതിലൂടെ കടന്ന് പോകുന്നത്.50 മീറ്റർ നീളമാണ് റോഡിനൊളളു.അകവൂർ ഹൈസ്‌ക്കൂളിന് മുൻപിലൂടെയാണ് റോഡ് പോകുന്നത്.റോഡ് തകർന്നതിനാൽ വിദ്യാർത്ഥികളുടെ യാത്രയും ദുരിതത്തിലായിരിക്കുകയാണ്.റെസിഡൻസ് അസോസിയേഷനുകളും വിവിധ സംഘടനകളും റോഡിന്‍റെ ശോചനീയാവസ്ഥയെക്കുറിച്ച് അധികൃതർക്ക് പരാതികൾ നൽകിയതാണ്.

കാഞ്ഞൂർ,ശ്രീമൂലനഗരം പഞ്ചായത്തുകളുടെ അതിർത്ഥിയിലാണ് റോഡ് സ്ഥിതിചെയ്യുന്നത്.റോഡിന്‍റെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കമാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസമെന്ന് നാട്ടുകാർ പറയുന്നു.