രോഗികൾക്ക്‌ പ്രഭാതഭക്ഷണം നൽകി ബിജെപി

 

കാഞ്ഞൂർ:കാഞ്ഞൂർ പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രഭാതഭക്ഷണം നൽകി മാതൃകയാവുകയാണ് ബിജെപി.നിരവധി രോഗികൾ എത്തുന്ന എല്ലാ വ്യാഴ്ച്ചകളിലും ബിജെപി യുടെ നേതൃത്വത്തിൽ പ്രഭാതഭക്ഷണം നൽകും.കാഞ്ഞൂർ പുതിയേടത്ത് പ്രവർത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ദിനംപ്രതി 200 ഓളം രോഗികളാണ് എത്തുന്നത്ത്. വ്യാഴാഴ്ച ദിവസം ഷുഗർ രോഗികളാണ് ഏറ്റവും കൂടുതലായി വരുന്നത്. ഈ ദിവസം 250 ഓളം രോഗികൾ ഉണ്ടാകും.

അതിരാവിലെ എത്തുന്ന രോഗികൾ ഏറെ വൈകിയാണ് മടങ്ങുന്നത്.ഇവിടെയെത്തുന്ന രോഗികൾക്ക് ഭക്ഷണം കഴിക്കുന്നതിനും മറ്റും യാതൊരു സൗകര്യവുമില്ല.പ്രായമായവർ ഇതുമൂലം വളരെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. ഈ സാഹചര്യത്തിലാണ് ആശുപത്രിയിൽ വന്നുപോകുന്ന രോഗികൾക്ക് എല്ലാ വ്യാഴാഴ്ചയും പ്രഭാതഭക്ഷണം നൽകാൻ ബിജെപി കാഞ്ഞൂർ പഞ്ചായത്തു കമ്മറ്റി തീരുമാനിച്ചത്.

പ്രഭാതക്ഷണ വിതരണത്തിന്‍റെ ഉദ്ഘാടനം ഡോ: ഗ്ലെൻസൺ കെ.ജോസഫ് നിർവഹിച്ചു.പരിപാടിയോടനുബന്ധിച്ച് ആശുപത്രി പരിസരം ശുചീകരിക്കുകയും ചെയ്തു. ശുചീകരണ പ്രവർത്തനത്തിന്‍റെ ഉദ്ഘാടനം ബിജെപി ആലുവ നിയോജകമണ്ഡലം പ്രസിഡന്റ് കെ.ജി. ഹരിദാസ് നിർവഹിച്ചു.

അഡ്വ. പി. ഹരിദാസ് ,വിനു വൈപ്പുമഠം,ടി.എൻ അശോകൻ,പി.ആർ, രഘു, കെ.കെ.ശശി, അജയൻ പറക്കാട്ട്,വേണു പുത്തൻവേലി,വിഷ്ണുരാജ്,ജിഷ്ണു,രാജീവ്,വിജയൻ,മുരളി, ഷിബു, രാജൻ മംഗലംപാണ്ടി,രാധകൃഷ്ണൻ എന്നിവർ നേതൃത്വം നല്കി.