കാലടി ഓപ്പൺ എയർ സ്‌റ്റേഡിയത്തിൽ ബോർഡുകൾ വയ്ക്കാൻ പാടില്ലെന്ന നിയമം പഞ്ചായത്ത് അട്ടിമറിക്കുന്നു

 

കാലടി:കാലടി ഓപ്പൺ എയർ സ്‌റ്റേഡിയത്തിനു മുൻപിൽ ഫ്‌ളക്‌സ് ബോൻഡുകളോ മറ്റോ വയ്ക്കരുതെന്ന നിയമം പഞ്ചായത്ത് ചിലർക്കുവേണ്ടി അട്ടിമറിക്കുന്നതായി ആരോപണം.എസ്എഫ്‌ഐ സംസ്ഥാന ജാഥയുടെ പ്രചരണാർത്ഥം സ്‌റ്റേഡിയത്തിനു മുൻപിൽ സ്ഥാപിച്ച വഞ്ചിയുടെ മാതൃക മാറ്റുവാൻ പഞ്ചായത്ത് തെയ്യാറാകാത്തതിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്‌.

ദിവസങ്ങൾക്ക് മുൻപ് ബിജെപി ഇവിടെ വച്ചിരുന്ന ഫ്‌ളക്‌സ് ബോർഡ് പഞ്ചായത്ത് എടുത്തുമാറ്റിയിരുന്നു.ബിജെപി പ്രവർത്തകർ പഞ്ചായത്തിൽ ചെന്ന് പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.ഇനി മുതൽ ഓപ്പൺ എയർ സ്‌റ്റേഡിയത്തിനു മുൻപിൽ ബോർഡുകൾ വയ്ക്കാൻ ആരേയും അനുവധിക്കില്ലെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് അന്ന് പറഞ്ഞിരുന്നത്‌.

ഓപ്പൺ എയർ സ്‌റ്റേഡിയത്തിനു മുൻപിൽ ബോർഡുകൾ നിറഞ്ഞ് കാർനടയാത്ര ദുഷ്‌ക്കരമായപ്പോഴാണ് ഇവിടെ ബോർഡുകൾക്ക്‌ വിലക്കുവന്നത്.എന്നാൽ ചില രാഷ്ടീയ പാർട്ടിക്ക് ഇവിടെ ബോർഡുകൾ വയ്ക്കാൻ പഞ്ചായത്ത് ഒത്താശ ചെയ്തു നൽകുകയാണെന്ന് യുവമോർച്ച ജില്ല വൈസ് പ്രസിഡന്റ് സലീഷ് ചെമ്മണ്ടൂർ പറഞ്ഞു.എസ്എഫ്‌ഐ വച്ചിരിക്കുന്ന ബോർഡ് പഞ്ചായത്ത് ഉടൻ നീക്കം ചെയ്യണമെന്നും യുവമോർച്ച ആവശ്യപ്പെട്ടു.