ടിപ്പർ ലോറിയുടെ സൈഡ് ബോഡി തുറന്നു മണ്ണ്‌ റോഡിൽ ചാടി

 

കാലടി:മറ്റൂർ ജംക്‌ഷനിൽ വിമാനത്താവള റോഡിൽ ടിപ്പർ ലോറിയുടെ സൈഡ് ബോഡി തുറന്നു മണ്ണ്‌
റോഡിൽ ചാടി. നാട്ടുകാർ ചേർന്നാണ് റോഡിൽ നിന്നു മണ്ണ്‌ ചേർന്നു കോരിമാറ്റിയത്‌
ലോറിയുടെ സമീപം ഇരുചക്ര വാഹന യാത്രക്കാരോ കാൽനടക്കാരോ ഇല്ലാതിരുന്നതു മൂലം അപകടം ഒഴിവായി.റോഡിൽ തിരക്കേറിയ സമയത്തായിരുന്നു സംഭവം

mattor-roadമറ്റൂർ ജംക്‌ഷനിൽ നിന്നു വിമാനത്താവള റോഡിലേക്കു തിരിയുന്ന ഭാഗത്തുള്ള കുഴിയിൽ ചാടിയതിനെ തുടർന്നാണു ലോറിയുടെ പിന്നിലെ സൈഡ് ബോഡിയുടെ കൊളുത്ത് ഊരിപ്പോയത്. മെറ്റൽ ക്രഷറിലെ വേസ്റ്റായ മണ്ണാണിത്.ഇതു റോഡിൽ നിന്നു പൂർണമായും നീക്കം ചെയ്യാൻ ബുദ്ധിമുട്ടാണ്. റോഡിൽ കിടക്കുന്ന മഴയത്തും കുഴമ്പു രൂപത്തിലായി റോഡിൽ വഴുക്കലുണ്ടാകാനും സാധ്യതയേറെയാണ്‌.

അമിത ലോഡ് കയറ്റിയതും അമിത വേഗവും സുരക്ഷാ ക്രമീകരണങ്ങളുടെ അപര്യാപ്തതയുമാണു മണ്ണ് ലോറിയിൽ നിന്നു റോഡിലേക്കു ചാടുവാൻ കാരണമെന്നു നാട്ടുകാർ ആരോപിക്കുന്നു