കാലടി ശ്രീശങ്കര കോളേജിൽ ദേശീയ സെമിനാർ നടന്നു

 

കാലടി:കാലടി ശ്രീശങ്കര കോളേജിൽ കാനഡയിലെ  സംസ്‌ക്കാരങ്ങളെക്കുറിച്ചുളള ദേശീയ സെമിനാർ നടന്നു.കേരള സർവ്വകലാശാലയിലെ യൂജിസി ഏരിയ ഫോർ കനേഡിയൻ സ്റ്റഡീസിന്റെയും,ഡൽഹി ശാസ്ത്രി ഇന്റോ കനേഡിയൻ ഫൗണ്ടേഷന്റെയും സഹകരണത്തോടെയാണ് സെമിനാർ  നടന്നത്.ഇന്ത്യയിലെ തെരഞ്ഞെടുത്ത കോളേജുകളിലാണ് സെമിനാർ നടക്കുന്നത്.കേരളത്തിലെ ആദ്യ സെമിനാറാണ് ശങ്കരയിൽ നടന്നത്.വിവധ കോളേജുകളിൽ നിന്നുമായി 170 കുട്ടികൾ സെമിനാറിൽ പങ്കെടുത്തു.

പോണ്ടിച്ചേരി സർവ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ ഡോ:എച്ച് കൽപ്പന സെമിനാർ ഉദ്ഘാടനം ചെയ്തു.കേരള സർവ്വകലാശാലയിലെ യൂജിസി ഏവിയേഷൻ ഫോർ കനേഡിയൻ സ്റ്റഡീസ് ഡയറക്ടർ ഡോ:ബി ഹരിഹരൻ മുഖ്യ പ്രഭാഷണം നടത്തി.പ്രിൻസിപ്പാൾ ഡോ:കെ.എ അജിത്ത്കുമാർ,ഇംഗ്ലീഷ് വിഭാഗം മേധാവി പ്രൊ:സി.പി ജയശങ്കർ,ഡോ:റോസ് മേരി പാലാട്ടി,കെ.പി രെജീഷ്,ശ്രീദേവി എൻ.എസ് തുടങ്ങിയവർ സംസാരിച്ചു.ശ്രീശങ്കര കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിന്‍റെ നേതൃത്വത്തിലാണ് സെമിനാർ നടന്നത്.