സംസ്‌കൃത സർവ്വകലാശാലയിൽ നടക്കുന്ന ചിത്ര പ്രദർശനം ശ്രദ്‌ധേയമാകുന്നു

 

കാലടി:ശ്രീശങ്കര ജയന്തിയോടനുബന്ധിച്ച് ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ നടക്കുന്ന ചിത്ര പ്രദർശനം ശ്രദ്‌ധേയമാകുന്നു.ശങ്കരാചര്യരുടെ  ദർശനങ്ങളെ അടിസ്ഥാനപ്പെടുത്തിയുളളതാണ് ചിത്ര പ്രദർശനം.ശങ്കരനെ തത്വഞാനി എന്നതിനുപരി ഒരു സാധാരണ മനുഷ്യനായി ചിത്രീകരിച്ചിരിക്കുകയാണ് കലാകരൻമാർ.

painting-2ശ്രീശങ്കരാച്യാര്യ സംസ്‌കൃത സർവ്വകലാശാല,തിരുവനന്തപുരം ഫൈനാർട്‌സ് കോളേജ്,തൃശൂർ ഫൈനാർട്‌സ് കോളേജ്.ആർഎൽവി കോളേജ്,മാവേലിക്കര രവിവർമ ഫൈനാർട്‌സ് കോളേജ് എന്നിവിടങ്ങളിൽ നിന്നുളള കുട്ടികളുടെ ചി ത്രങ്ങളാണ് പ്രദർശനത്തിലുളളത്.40 ഓളം ചിത്രങ്ങൾ പ്രദർശനത്തിലുണ്ട്.

ശങ്കരാചര്യരെക്കുറിച്ച് ഇന്ത്യയിൽ ഇത്തരത്തിലുളള പ്രദർശനം ആദ്യമാണെന്ന് സംസ്‌കൃത സർവ്വകലാശാല ചിത്രകലാ വിഭാഗം മേധാവി ടി.ജി ജ്യോതിലാൽ പറഞ്ഞു.കേരള ലളിതകല അക്കാദമി ഹാളിലാണ് പ്രദർഷനം നടക്കുന്നത്