കാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ പുതിയേടം മലമ്പാമ്പ് ഭീതിയിൽ

 

കാഞ്ഞൂർ: കാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ പുതിയേടം മലമ്പാമ്പ് ഭീതിയിൽ.2 മാസത്തിനുള്ളിൽ പലസ്ഥലങ്ങളിലുമാണ്‌ മലമ്പാമ്പിനെ കണ്ടത്തിയത്.2 എണ്ണത്തിനെ പിടികൂടുകയും ചെയ്തു. അവസാനം പിടികൂടിയത് ബുധനാഴ്ച്ച രാത്രി 10 മണിണിക്ക്‌.പുതിയേടം സ്ക്കൂളിന് സമീപത്ത് നിന്നുമാണ് പാമ്പിനെ പിടികൂടിയത്.

snake-cപുതിയേടം പാറപ്പുറം റോഡിൽ പ്ലാപ്പിള്ളി മുക്കിലേക്ക് പോകുന്ന റോഡ് മുറിച്ചുകടക്കുകയായിരുന്നു പാമ്പ്. പാറപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് യാത്രികനാണ് ആദ്യം പാമ്പിനെ കണ്ടത്.പാമ്പിന്‍റെ ദേഹത്ത് കയറാതിരിക്കാൻ ബൈക്ക് വെട്ടിച്ചു മാറ്റുകയായിരുന്നു. ഉടൻ റോഡിലൂടെ എത്തിയ മറ്റ്‌ യാത്രക്കാരും നാട്ടുകാരും ചേർന്ന് പാമ്പിനെ പിടികൂടി ചാക്കിലാക്കി.

വനം വകുപ്പ് അധികൃതരെ വിവരമറിയിച്ചപ്പോൾ വരാൻ ആളില്ലെന്നും പാമ്പിനെ ഓഫീസിലേക്ക് എത്തിക്കാനുമാണ് പറഞ്ഞത്.തുടർന്ന് 2 പേർ പാമ്പിനെ നീലീശ്വരത്തുള്ള വനം വകുപ്പ് ഓഫീസിൽ  എത്തിച്ചു.ഏകദേശം 15 കിലോയോളം തൂക്കം വരുന്ന മലമ്പാമ്പിനെയാണ് പിടികൂടിയത്.നിരവധി കുട്ടികൾ പഠിക്കുന്ന സ്‌ക്കൂളിനു സമീപത്തു നിന്നും പാമ്പിനെ പിടികൂടിയതിൽ ആശങ്കയിലാണ് നാട്ടുകാർ.

kanjoor-snake-3കഴിഞ്ഞമാസം 26 ന് പുതിയേടത്ത് പുതിയേടത്ത് വാര്യം ശങ്കരനാരായണന്‍റെ വീട്ടിൽനിന്നും മലമ്പാമ്പിനെ പിടികൂടിയിരുന്നു.രാത്രി 11 മണിയോടെ ശങ്കര നാരായണന്‍റെ വീടിന് മുൻപിലെ റോഡിലാണ് പാമ്പിനെ വഴിയാത്രക്കാരൻ കണ്ടത്.തുടർന്ന് വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.പാമ്പ് വീടിന്‍റെ കാർ പോർച്ചിലേക്ക് കയറി.നാട്ടുകാരെത്തി കയറിട്ടു കുടുക്കിയാണ് പാമ്പിനെ പിടികൂടിയത്.ഏകദേശം 10 അടിയോളം നീളമുണ്ടായിരുന്നു പാമ്പിന്.

അടിക്കടി മലമ്പാമ്പിനെ കാണുന്നതിൽ ഭീതിയിലാണ് പ്രദേശവാസികൾ.കാടുപിടിച്ചുകിടക്കുന്ന നിരവധി പ്രദേശങ്ങൾ പുതിയേടത്തുണ്ട്.അതെല്ലാം വെട്ടിത്തെളിക്കാനുളള നടപടി ഉടൻ സ്വീകരിക്കുമെന്ന് വാർഡ് മെമ്പർ പി അശോകൻ പറഞ്ഞു.