മാണിക്കമംഗലം സെന്റ് ക്ലയർ ബധിര വിദ്യാലയത്തിന് ചാമ്പ്യൻഷിപ്പ്‌

 

കാലടി: ജില്ല ബധിര മൂക കായിക മേളയിൽ 372 പോയന്റോടെ മാണിക്കമംഗലം സെന്റ് ക്ലയർ ബധിര വിദ്യാലയം ഓവറോൾ  ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 282 പോയന്റോടെ മുവ്വാറ്റുപുഴ അസിസി സ്കൂൾ രണ്ടാമതെത്തി. വിവിധ സ്ക്കൂളുകളിൽ നിന്നുമായി 200 ഓളം കുട്ടികൾ 77 ഇനങ്ങളിൽ മാറ്റുരച്ചു.ശ്രീ ശങ്കരകോളേജ് മൈതാനത്താണ് മത്‌സരങ്ങൾ നടന്നത്‌.ജില്ല ബധിര സ്പോർട്സ് കൗൺസിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.

അങ്കമാലി ബസലിക്ക റെക്ടർ ഫാ: കുര്യാക്കോസ് മുണ്ടാടൻ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ബൈബിൾ ആംഗ്യഭാഷയിലേക്ക് പരിവർത്തനം ചെയ്ത സിസ്റ്റർ അഭയയേയും, മെട്രോയിൽ ഉറങ്ങിയതിന്‍റെ പേരിൽ അപമാനിതനായ എൽദോയെയും ചടങ്ങിൽ ആദരിച്ചു.സി.ഐ സജി മാർക്കോസ് മുഖ്യാതിഥിയായിരുന്നു.വിജയികൾക്ക് സംസ്ഥാന തലത്തിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാം.