വ്യാപാരിയെയും,പിതാവിനെയും മർദ്ദിച്ചവരെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് കാലടി പോലീസ് സ്‌റ്റേഷനിലേക്ക് മാർച്ച്

 

കാലടി:മഞ്ഞപ്രയിൽ വ്യാപാരിയെയും,പിതാവിനെയും മർദ്ദിച്ചവരെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് 29 ന് രാവലെ 10.30ന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കാലടി പോലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തും.മഞ്ഞപ്ര തവളപ്പാറ ജംഗ്ഷനിൽ ജോർജ്ജിറ്റ് സ്‌റ്റോഴ്‌സ് നടത്തുന്ന കണ്ടമംഗലത്താൻ വീട്ടിൽ ജിജൊ ജോസ് ,പിതാവ് കെ.ടി ജോസിനെയുമാണ് മർദ്ദിച്ചത്.

കഴിഞ്ഞ തിരുവോണ ദിനത്തിൽ ഉച്ചയ്ക്കായിരുന്നു സംഭവം നടന്നത്. ദിവസങ്ങൾ കഴിഞ്ഞിട്ടും പോലീസ് പ്രതികളെ പിടികൂടിയിട്ടില്ല.മർദ്ദിച്ചയാളെക്കുറിച്ച് വ്യക്തമായ സൂചന പോലീസിന് നൽകിയതാണ്.കാലടി പോലീസ് സ്‌റ്റേഷനിലെ ഒരു പോലീസുകാരന്‍റെ സ്വാധീനത്തിലാണ് പ്രതിയെ പിടികൂടാത്തതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പറയുന്നു.

വെളളിയാഴ്ച്ച കാലടി ബസ്‌സ്റ്റാന്റിൽ നിന്നും മാർച്ച് ആരംഭിക്കും.പോലീസ് സ്‌റ്റേഷനുമുൻപിൽ നടക്കുന്ന ധർണ റോജി എം ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്യും.വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പിഎഎം ഇബ്രാഹിം,മേഖല പ്രസിഡന്റ് ജോജി പീറ്റർ,ഫ്രാൻസീസ് തച്ചിൽ,സി.പി തരിയൻ തുടങ്ങിയവർ സംസാരിക്കും.മഞ്ഞപ്ര മേഖലകളിൽ വെളളിയാഴ്ച്ച ഉച്ചവരെ കടകളടച്ച് വ്യാപാരികൾ ഹർത്താൻ ആചിരിക്കും