കാലടി പോലീസ് സ്റ്റേഷന് മുൻപിലെ ജംഗ്ഷനിലെ റോഡ് കുണ്ടും കുഴിയുമായി തകർന്ന നിലയിൽ

 

കാലടി: കാലടി പോലീസ് സ്റ്റേഷന് മുൻപിലെ ജംഗ്ഷനിലെ റോഡ് കുണ്ടും കുഴിയുമായി തകർന്ന നിലയിൽ. കാലടിയിൽ നിന്നും മഞ്ഞപ്ര മലയാറ്റൂർ ഭാഗങ്ങളിലേക്ക് പോകുന്ന പ്രധാന ജംഗ്ഷനാണിത്.ദിവസങ്ങളായി റോഡ് തകർന്നു കിടക്കുന്നു .9 കോടി രൂപ ചിലവിൽ ആധുനിക സംവിധാനമുപയോഗിച്ച് നിർമ്മിച്ച റോഡാണ് തകർന്നിരിക്കുന്നത്.ഇതിൽ പ്രതിഷേധവും ശക്തമായിട്ടുണ്ട്.

മലയാറ്റൂർ അയ്യമ്പുഴ ഭാഗങ്ങളിലെ പാറമട, ക്രഷർ യൂണിറ്റുകളിലേക്ക് വലിയ ടോറസ് വാഹനങ്ങളാണ് പോകുന്നത്. ഇതാണ് റോഡ് തകരാൻ കാരണം.ഇരുചക്രവാഹനങ്ങൾ ഈ കുഴിയിൽ വീണ് അപകടത്തിൽ പെടുന്നതും പതിവാണ്. തീർത്ഥാടന കേന്ദ്രമായ ശ്രീംഗേരിയിലേക്ക് പൊകുന്നതും ഈ കുഴികൾ കടന്നു വേണം. സംസ്ഥാനത്തിനകത്തും പുറത്തു നിന്നുമായി നിരവധി തീർത്ഥാടകരാണ് ദിവസേന ശ്രീംഗേരിയിൽ എത്തുന്നത്. എത്രയും പെട്ടന്ന് കുഴികൾ അടച്ച് അപകടങ്ങൾ ഇല്ലാതാക്കണമെന്നാണ്‌ യാത്രക്കാരുടെ ആവശ്യം