മലയാറ്റൂർ കാടപ്പാറ റോഡിൽ സർവ്വത്ര കുഴികൾ മാത്രം

 

മലയാറ്റൂർ:മലയാറ്റൂർ കാടപ്പാറ മുതൽ വിനോദ സഞ്ചാര കേന്ദ്രമായ മഹാഗണി തോട്ടം വരെയുളള യാത്ര യാത്രക്കാരുടെ നടുവൊടിക്കുന്നതാണ്.ഏകദേശം 2 കിലോമീറ്ററാണ് റോഡ്.കുണ്ടും കുഴിയും ഇല്ലാത്ത ഒരുഭാഗം പോലും റോഡിലില്ല.വലിയ കുഴികളാണ് റോഡിൽ രൂപപ്പെട്ടിരിക്കുന്നത്.വർഷങ്ങളായി റോഡ് തകർന്നു കിടക്കുന്നു.വിനോദ സഞ്ചാരികളടക്കം നിരവധി പേരാണ് ഈ റോഡിലൂടെ ദിവസേന സഞ്ചരിക്കുന്നത്.ഒരിക്കൽ വന്നവർ വീണ്ടും ഇതിലൂടെ സഞ്ചരിക്കാൻ മടിക്കുകയാണ്.

malayattoor-road-2ഇല്ലിത്തോട് മേഖലകളിൽ പാറമടകളും,ക്രെഷർ യൂണിറ്റുകളും പ്രവർത്തിക്കുന്നുണ്ട്.വലിയ ടോറസ് വാഹനങ്ങളാണ് പറക്കല്ലുകൾ കയറ്റി പോകുന്നത്.ഇതാണ് റോഡ് തകരാൻ കാരണം.മഴപെയ്താൽ റോഡിലെ കുഴികളിൽ വെളളം നിറഞ്ഞുകിടക്കും.അതുകൊണ്ട് കുഴിയുടെ ആഴം മനസിലാക്കാൻ കഴിയാറില്ല.കുഴിയിൽ വീണ് ഇരുചക്ര വാഹനയാത്രികർ അപകടത്തിൽപ്പെടുന്നതും പതിവാണ്.

malayattoor-road-3റോഡിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് പലതവണ നാട്ടുകാർ അവിശ്യപ്പെട്ടിരുന്നതാണ്.എന്നാൽ റോഡ് ആരുടേതെന്ന തർക്കമാണ് അറ്റകുറ്റ പണികൾ നടക്കാതിരിക്കാൻ കാരണം.ഇടമലയാർ ഇറിഗേഷൻ വകുപ്പിന്‍റെ കീഴിലായിരുന്നു റോഡ്. ഇടമലയാർ പദ്ധതി ഭാഗീകമായി കമ്മിഷൻ ചെയ്തതോടെ ഇറിഗേഷൻ വകുപ്പ് റോഡിന്‍റെ അറ്റകുറ്റ പണിക്കുളള ഫണ്ട് അനുവദിക്കുന്നില്ല.

വനംവകുപ്പും,പൊതുമരാമത്ത് വകുപ്പും സങ്കേതിക കര്യങ്ങൾ നിരത്തി റോഡിനുളള ഫണ്ട് നൽകുന്നില്ലെന്ന്‌ പഞ്ചായത്ത് പ്രസിഡന്റ് അനിമോൾ ബേബി പറയുന്നു.റോഡിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് റോജി എം ജോൺ എംഎൽഎ യുടെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് അധികൃതരും പാറമട ക്രഷർ അസോസിയേഷൻ പ്രതിനിധികളും യോഗം ചേർന്നിരുന്നു.യോഗത്തിൽ റോഡിന്‍റെ അറ്റകുറ്റ പണികൾ നടത്തുന്നതിന് ധാരണയായിട്ടുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു.