മേരേ പ്യാരേ ദേശ് വാസിയോം പ്രകാശനം ചെയ്തു

 

കാലടി: വരുംനാളിൽ ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിതെളിക്കുന്ന
കാലടി സംസ്കൃത സർവ്വകലാശാലയിലെ ക്യാമ്പസ് മാഗസിൻ കന്നട സാഹിത്യകാരൽ കെ.എസ് ഭഗവാൻ പ്രകാശനം ചെയ്തു.മേരേ പ്യാരേ ദേശ് വാസിയോം എന്നാണ് മാഗസിന് പേരു നൽകിയിരിക്കുന്നത്. ഒരു റേഡിയോയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെതെന്ന് കരുതുന്ന ചിത്രവും മാഗസിന്‍റെ കവർ പേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

magazine-2അവർ ഈ രാജ്യത്തിലെ ജനങ്ങളെയെല്ലാം വെറും കേൾവിക്കാരാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.രാജ്യത്തിനെ ഒരു റേഡിയോയും… എന്ന ടാഗ് ലൈനും മാഗസിന്‍റെ കവർ പേജിലുണ്ട്. മോദിയെ ഹിറ്റ്‌ലറോട് ഉപമിച്ചാണ് മാഗസിൻ തുടങ്ങുന്നതും. ലേഖനങ്ങൾ പലതും സംഘപരിവറിനെ പരോക്ഷമായി എതിർക്കുന്നുമുണ്ട്.

magazine-3രാജ്യം നേരിട്ടു കൊണ്ടിരിക്കുന്ന വെല്ലുവിളികളുടെ പ്രതിരോധം ക്യാമ്പസുകളിൽ നിന്നുമാണ് ഉണ്ടാകേണ്ടതെന്ന് മാഗസിന്‍റെ പ്രകാശനം നിർവ്വഹിച്ചുകൊണ്ട് ഭഗവാൻ പറഞ്ഞു.ജാതി മത ചിന്തകൾ രാജ്യത്ത് കൂടി വരികയാണ് അതിനെതിരെയുള്ള നീക്കങ്ങൾ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

magazine-4സർവ്വകലാശാല യൂണിയൽ ചെയർമാൻ രാഹുൽ ശിവൽ അദ്ധ്യക്ഷത വഹിച്ചു. മാഗസിൻ എഡിറ്റർ അൻസിഫ്, ഷൈലജ, ബിജു വർഗീസ് തുടങ്ങിയവർ സംസാരിച്ചു.