കാലടിയിൽ പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ഫെയ്‌സ്ബുക്ക് കൂട്ടായ്മ

 

കാലടി: കാലടി പാലത്തിന്‍റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കാലടിയുടെ രോധനം എന്ന പേരിൽ ഫെയ്‌സ്ബുക്ക് കൂട്ടായ്മ രംഗത്ത്.കാലടിയിൽ അനുവദിച്ച സമാന്തര പാലത്തിന്‍റെ നിർമ്മാണം വൈകിപ്പിക്കുന്ന ഭരണാധികാരികളുടെ അലംഭാവത്തിനെതിരെ ഫെയ്‌സ്ബുക്ക് കൂട്ടായ്മ പ്രതിഷേധയോഗം സംഘടിപ്പിച്ചു.തുടർന്ന് പാലത്തിന്‍റെ ശോചനീയാവസ്ഥ മനസിലാക്കുന്ന ഫ്‌ളക്‌സ് ബോർഡും പാലത്തിൽ പാലത്തിൽ സ്ഥാപിച്ചു.

32012 ഫെബ്രുവരി 15 നാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സമാന്തര പാലത്തിനും ബൈപ്പാസ് റോഡിനുമായി 42 കോടി രൂപ അനുവദിച്ചത്.എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും യാതൊരു പ്രവർത്തനവും കാലടിയിൽ നടന്നട്ടില്ല.പാലത്തിന്‍റെ ബലക്ഷയം ദിവസം ചെല്ലുന്തോറും വർദ്ധിച്ചു വരികയാണ്.പാലത്തിന്‍റെ പലസ്ഥലങ്ങളിലായി വലിയ കുഴികളും രൂപപ്പെട്ടുതുടങ്ങി.

4ഏതാനും വർഷങ്ങൾക്ക് മുൻപ് പാലത്തിന്‍റെ സ്‌ളാബ് അടർന്നു വീണിരുന്നു.അന്ന് ദിവസങ്ങളോളം പാലത്തിലൂടെയുളള ഗതാഗതം നിരോധിച്ചാണ് പാലം ബലപ്പെടുത്തിയത്.പുതിയ പാലം ഉടൻ നിർമിക്കണമെന്നാണ് ഐഐടിയിൽ നിന്നുളള വിദഗ്ധർ പറഞ്ഞിരുന്നത്.എന്നാൽ പിന്നീട് പല പ്രഖ്യാപനങ്ങൾ നടന്നെങ്കിലും അത് പാലം നിർമ്മാണത്തിലേക്ക് എത്തിയില്ല.ഇതിനിടയിൽ പല പാലങ്ങളുടെ നിർമ്മാണവും പൂർത്തിയായി.

2വൻ ഗതാഗതകുരുക്കാണ് ഇപ്പോൾ കാലടിയിൽ അനുഭവപ്പെടുന്നത്.പാലത്തിന്‍റെ നിർമ്മാണത്തിനായി പല പ്രതിഷേധ പരിപാടികളാണ് ഫെയ്‌സ്ബുക്ക് കൂട്ടായ്മ ആസൂത്രണം ചെയ്യുന്നത്.