മണ്ണിനേയും കൃഷിയെയും അടുത്തറിഞ്ഞ് കാലടി ആദിശങ്കര എൻജിനിയറിങ്ങ് കോളേജിലെ എൻഎസ്എസ് വിദ്യാർത്ഥികൾ

 

കാലടി:മണ്ണിനേയും കൃഷിയെയും അടുത്തറിഞ്ഞ് കാലടി ആദിശങ്കര എൻജിനിയറിങ്ങ് കോളേജിലെ എൻഎസ്എസ് വിദ്യാർത്ഥികൾ.വിദ്യാർത്ഥികളുടെ മേൽനോട്ടത്തിൽ വിവിധയിനം കൃഷികളാണ്  ചെയ്തിരിക്കുന്നത്.30 സെന്റ് സ്ഥലത്താണ് കരനെൽകൃഷി ചെയ്യുന്നത്.കൂടാതെ വെണ്ട,വഴുതനങ്ങ,അച്ചിങ്ങ,തക്കാളി ചച്ചമുളക് തുടങ്ങിയവയെല്ലാം മികച്ച വിളവുകളാണ് നൽകുന്നത്.ഗ്രോ ബാഗുകളിലാണ് കൃഷി.250 ഗ്രോ ബാഗുകൾ ഇതിനായി ഉപയോഗിച്ചിട്ടുണ്ട്.

krishi-2കോളേജിന്‍റെ ഒരുഭാഗം കാടു പിടിച്ചു കിടക്കുകയായിരുന്നു.വിദ്യാർത്ഥികൾ തന്നെ കാട് വെട്ടിതളിച്ച് കൃഷിക്കനുയോജ്യമാക്കിമാറ്റി.ഒഴിവു സമയങ്ങളിലെല്ലാം വിദ്യാർത്ഥികൾ കൃഷിക്കായി നീക്കിവക്കും.നിലമൊരുക്കുന്നതും,കള പറിക്കുന്നതുമെല്ലാം വിദ്യാർത്ഥികൾ തന്നെയാണ്.ജ്യോതി നെൽവിത്താണ് വിതച്ചിരിക്കുന്നത്. കൊയ്യുന്നതും, മെതിക്കുന്നതുമെല്ലാം വിദ്യാർത്ഥികൾ തന്നെ. ഓരോ വിളവിനും നൂറ് മേനിയാണ് ലഭിക്കുന്നതും.കാലടി കൃഷിഭവന്‍റെ സഹായത്തോടെയാണ് കൃഷി ചെയ്യുന്നത്.വിത്തുകളും മറ്റും കൃഷിഭവനാണ് നൽകുന്നത്.ജൈവ വളമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്.

krishi-3ഉത്പന്നങ്ങൾ കോളേജിൽ തന്നെയാണ് വിൽപ്പന നടത്തുന്നത്.വിളവെടുപ്പ് സമയത്ത് ഒരു ചെറിയ പച്ചക്കറി ചന്ത തന്നെ കേളേജിൽ പ്രവർത്തിക്കാറുണ്ട്.അദ്ധ്യാപകർ മുൻകൂട്ടി ബുക്കുചെയ്താണ് പച്ചക്കറികൾ വാങ്ങുന്നതും.കൃഷിയിൽ നിന്നും കിട്ടുന്ന വരുമാനം കാരുണ്യ പ്രവർത്തനങ്ങൾക്കായാണ് ഉപയോഗിക്കുന്നത്.കഴിഞ്ഞ വർഷത്തെ കൃഷിയിൽ നിന്നും ലഭിച്ച വരുമാനം കൊണ്ട് മറ്റൂർ സ്‌നേഹ സദൻ സ്‌പെഷ്യൽ സ്‌ക്കൂളിലെ കുട്ടികൾക്ക് കായിക ഉപകരണങ്ങൾ വാങ്ങി നൽകി.

krishi-4കൃഷിയെക്കൂടാതെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കോളേജ് വളപ്പിൽ നിരവധി ഫല വൃക്ഷതൈകളും നട്ടു പിടിപ്പിച്ചിട്ടുണ്ട്..തരിശുകിടക്കുന്ന പാടം പാട്ടത്തിനെടുത്ത് കൃഷിചെയ്യാനുളള ശ്രമത്തിലാണ് വിദ്യാർത്ഥികൾ.പ്രിൻസിപ്പൾ ഡോ:പി.സി നീലകണ്ഠൻ,എൻഎസ്എസ് കോ ഓഡിനേറ്റർ മാരായ സിജോ ജോർജ്,ഉണ്ണികൃഷ്ണൻ എസ് നായർ,ശ്രീരാഗ് എം തുടങ്ങിയവർ കൃഷിക്ക് നേതൃത്വം നൽകുന്നു.