കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പളളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്‍റെ തിരുനാളിന് ഒരുക്കമായി

 

കാഞ്ഞൂർ : ചരിത്ര പ്രസിദ്ധമായ കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പളളിയിലെ 2018 ജനുവരിയിൽ നടക്കുന്ന വിശുദ്ധ സെബസ്ത്യാനോസിന്‍റെ തിരുനാളിന് ഒരുക്കമായി.പുതിയ തിരുന്നാൾ ഭാരവാഹികളെ തിരഞ്ഞെടുത്തു.

kanjoor-churchരക്ഷാധികാരി വികാരി ഫാ:വർഗ്ഗീസ് പൊട്ടക്കൽ,സഹരക്ഷാധികാരികൾ ഫാ:റൂബിൾ മാർട്ടിൻ,ഫാ:വർഗ്ഗീസ് മൂഞ്ഞേലി,ഫാ:സിജോ വെളേളടത്ത്,ഫാ:ജോസ് കൂട്ടുങ്ങൽ,ജനറൽ കൺവീനർ ജോയി പുതുശ്ശേരി,ജോയിന്റ് കൺവീനർ ആന്റു വെട്ടിയാടൻ,ജനറൽ സെക്രട്ടറി ഡിനിൽ പുതുശ്ശേരി,ജോയിന്റ് സെക്രട്ടറി ബൈജു കാഞ്ഞിരത്തിങ്കൽ,ട്രഷറർ ഡേവീസ് മഞ്ഞളി,പബ്ലിസിറ്റി കൺവീനർ പ്രിൻസ് പോട്ടോക്കാരൻ എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.കൂടാതെ തിരുന്നാൾ നടത്തിപ്പിനായി 51 അംഗ കമ്മറ്റിയേയും തിരഞ്ഞെടുത്തിട്ടുണ്ട്.

2018 ജനുവരി 19,20 തിയതികളിലാണ് പ്രധാന തിരുന്നാൾ എട്ടാമിടം 26,27 തിയതികളിൽ.