കനത്ത മഴയിൽ പെരിയാറിൽ വെള്ളപ്പൊക്കം

 

കാലടി : കനത്ത മഴയിൽ പെരിയാറിൽ വെള്ളപ്പൊക്കം.കാലടി ശിവക്ഷേത്രത്തിന്‍റെ മുക്കാൾ ഭാഗവും വെള്ളത്തിനടയിലായി.വർഷങ്ങൾക്ക് ശേഷമാണ് ഇതുപോലെ വെളളം കയറുന്നത്. പെരിയാറിന്‍റെ തീരത്ത് നിരവധി പേരാണ് കൃഷി ചെയ്യുന്നത്.വിളവെടുക്കാറായ പച്ചക്കറി കൃഷികളായിരുന്നു.അതെല്ലാം വെള്ളപ്പൊക്കത്തിൽ നശിച്ചു.മഴ രണ്ട് ദിവസം കൂടി ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞിരിക്കുന്നത്.അതുകൊണ്ട് പെരിയാറിൽ ഇനിയും വെളളം ഉയരാൻ സാധ്യതയുണ്ട്.