കര നെൽകൃഷിയുമായി വിദ്യാർത്ഥികൾ 
മലയാറ്റൂർ: മലയാറ്റൂർ സെന്റ്:തോമസ് ഹയർസെക്കന്ററി സ്‌ക്കൂളിലെ എൻഎസ്എസ് യൂണിറ്റിന്‍റെ നേതൃത്വത്തിൽ കര നെൽകൃഷി ആരംഭിച്ചു.സ്‌ക്കൂൾ മൈതാനത്തിന്‍റെ ഒരു ഭാഗത്താണ് കൃഷി ചെയ്യുന്നത്.ഒഴിവു സമയങ്ങൾ വിദ്യാർത്ഥികൾ കൃഷിക്കായി നീക്കി വക്കും.കൃഷിവകുപ്പിന്‍റെ സഹകരണവും വിദ്യാർത്ഥികുടെ ഈ കൃഷിക്കുണ്ട്.

പിടിഎ പ്രസിഡന്റ് ബിജു ചിറയത്ത് വിത്തുവിതച്ചുകൊണ്ട് കൃഷിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.പ്രിൻസിപ്പാൾ ഡോ:സി.എ ബിനോജ് അദ്ധ്യക്ഷത വഹിച്ചു.കോ ഓഡിനേറ്റർ ജീന മാഞ്ഞൂരാൻ,സിമി ജോൺ,എ.ഡി ലത,റിനി ജോസഫ്,വിനീത ജോർജ്ജ്,ജിസ്മിൻ കെ ജോസ്,ആഗി ജോണി,നിതിൻ ജോയ്,അക്ഷര ഷാജി എന്നിവർ നേതൃത്വം നൽകി.