അമ്മക്കിളിക്കൂട് പദ്ധതിയിലെ 16 )o മത്തെ വീടിന് തറക്കല്ലിട്ടു

 

കാലടി :അൻവ്വർ സാദത്ത് എംഎൽഎ നടപ്പാക്കുന്ന അമ്മക്കിളിക്കൂട് പദ്ധതിയിലെ 16 )0 മത്തെ വീടിന് തറക്കല്ലിട്ടു.കാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ തിരുനാരായണപുരത്ത് താമസിക്കുന്ന വിധവയായ ഉഷ സദാശിവനാണ് വീട് നിർമ്മിച്ചു നൽകുന്നത്‌. ലുലു ഫിനാൽഷ്യൽ ഗ്രൂപ്പിന്‍റെ എം.ഡി അദീബ് അഹമ്മദാണ് വീട് സ്‌പോൺസർ ചെയ്തിരിക്കുന്നത്.

ലുലു ഫിനാൽഷ്യൽ ഇന്ത്യയിലെ ജനറല്‍ മാനേജർ ഷിബു മുഹമ്മദ്‌ തറക്കല്ലിടല്‍ കർമ്മം നിർവ്വഹിച്ചു.അന്‍വര്‍ സാദത്ത് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി ലോനപ്പൻ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഗ്രേസി ദയാനന്ദന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സെബാസ്റ്റ്യന്‍ പോള്‍, അഷറഫ് കണേലി, നൗഷാദ്,ടി.എന്‍ അശോകന്‍  തുടങ്ങിയവർ സംസാരിച്ചു.

510 ചതുരശ്ര അടിയിലാണ് വീട് നിർമ്മിക്കുന്നത്.സ്വന്തമായി ഭൂമിയുണ്ടായിട്ടും അന്തിയുറങ്ങുവാൻ ഇടമില്ലാതെ കഷ്ടപ്പെടുന്ന നിർധനരും വിധവകളുമായ അമ്മമാർക്കും അവരുടെ മക്കൾക്കും ഒരു സുരക്ഷിത ഭവനം ഒരുക്കുക എന്ന ലക്ഷ്യത്തോടെ അൻവർ സാദത്ത് എംഎൽഎയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് അമ്മക്കിളിക്കൂട്