അമ്മക്കിളിക്കൂട് പദ്ധതിയിലെ നാലാമത്തെ വീടിന്‍റെ താക്കോൽ ദാനം നടന്നു

 

കാലടി:അൻവ്വർ സാദത്ത് എംഎൽഎ നടപ്പാക്കുന്ന അമ്മക്കിളിക്കൂട് പദ്ധതിയിലെ നാലാമത്തെ വീടിന്‍റെ താക്കോൽ ദാനം നടന്നു.കാഞ്ഞൂർ പഞ്ചായത്തിലെ 14 )ം വാർഡിലെ മില്ലും പടിയിൽ താമസിക്കുന്ന വിധവയായ ഷെൽജി ബിജുവിനാണ്‌ വീട് നിർമ്മിച്ചു നൽകിയത്.2 പെൺകുട്ടികളാണ് ഷെൽജിക്കുളളത്.

വീടിന്‍റെ സ്‌പോൺസറായ ഡോ:സണ്ണികുര്യന്‍റെ മാതാവ് ചിന്നമ കുര്യൻ വീടിന്‍റെ താക്കോൽദാനം നിർവ്വഹിച്ചു.അന്‍വര്‍ സാദത്ത് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്‍റ് എം.പി ലോനപ്പന്‍.ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ എ.എ സന്തോഷ്, വത്സാ സേവ്യര്‍, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി അശോകന്‍, സെബാസ്റ്റ്യന്‍ പോള്‍, മെമ്പര്‍ വിജി ബിജു, സി.പി.എം നേതാവും മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ്മായ കെ പൊന്നപ്പന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് കെ.ഡി പൗലോസ്, മുസ്ലിം ലീഗ് നേതാവ് നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.

510 ചതുരശ്ര അടിയിലാണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്‌.സ്വന്തമായി ഭൂമിയുണ്ടായിട്ടും അന്തിയുറങ്ങുവാൻ ഇടമില്ലാതെ കഷ്ടപ്പെടുന്ന നിർധനരും വിധവകളുമായ അമ്മമാർക്കും അവരുടെ മക്കൾക്കും ഒരു സുരക്ഷിത ഭവനം ഒരുക്കുക എന്ന ലക്ഷ്യത്തോടെ അൻവർ സാദത്ത് എംഎൽഎയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് അമ്മക്കിളിക്കൂട് ഈ പദ്ധതിയില്‍ പണി പൂര്‍ത്തിയായ 3 ഭവനങ്ങള്‍ കൈമാറി. നെടുമ്പാശ്ശേരി, ചെങ്ങമനാട്, ശ്രീമൂലനഗരം, കാഞ്ഞൂര്‍, എടത്തല, കീഴ്മാട്, ചൂര്‍ണ്ണിക്കര എന്നീ പഞ്ചായത്തുകളിലായി മറ്റു 11 ഭവനങ്ങളുടെ നിര്‍മ്മാണവും പുരോഗമിച്ചു കൊണ്ടിരിക്കുന്നു.