കെ.എസ്.ആർ.ടി.സി ബസ് സർവ്വീസ് പുനാരാരംഭിച്ചു

 

കാലടി: ആലുവയിൽ നിന്ന് മാറംമ്പിള്ളി പാലം വഴി കുന്നുവഴി, തൃക്കണിക്കാവ്, പുതിയേടം വഴി കാലടിയിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവ്വീസ് പുനാരാരംഭിച്ചു അൻവർ സാദത്ത് എം.എൽ.എ. ഫ്‌ളാഗ് ഓഫ് ചെയ്തു.പഞ്ചായത്ത്‌ പ്രസിഡന്റ് അൽഫോൺസ വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു.കെ.എസ്.ആർ.ടി.സി ബോർഡ് മെമ്പർ മാത്യൂസ് കോലഞ്ചേരി, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കെ.സി. മാർട്ടിൻ, പഞ്ചായത്തംഗങ്ങളായ എം.കെ. കലാധരൻ, അഞ്ജു ഷൈൻ, രശ്മി മോഹൻദാസ്, കെ.എസ്.ആർ.ടി.സി സോണൽ ഓഫീസർ സുരേഷ് കുമാർ, പി.എ. നസീർഖാൻ തുടങ്ങിയവർ സംസാരിച്ചു.

ആലുവയിൽ നിന്ന് രാവിലെ 6.30 ന് കാലടിയിലേക്കും തിരിച്ച് കാലടിയിൽ നിന്ന് ആലുവവഴി കാക്കനാട് തൃപ്പുണിത്തുറയിലേക്കും വൈകീട്ട് 5.30 ന് ആലുവയിൽ നിന്ന് കാലടിയിലേക്കുമായിട്ടാണ് സർവ്വീസ് ക്രമീകരിച്ചിട്ടുള്ളത്. കെ.എസ്.ആർ.ടി.സി ബസ്സിന് വിവിധ സ്ഥലങ്ങളിൽ ജനകീയ സ്വീകരണം നൽകി.