ഗൃഹപ്രവേശം നടക്കാനിരിക്കുന്ന വിടിന്‍റെ മുകളിൽ നിന്നു വീട്ടുടമ വീണുമരിച്ചു

 

അങ്കമാലി : ഗൃഹപ്രവേശം നടക്കാനിരിക്കെ നിർമാണം പൂർത്തിയാകുന്ന വീടിന്‍റെ രണ്ടാം നിലയിൽ നിന്നു വീണ് യുവാവ് മരിച്ചു അയ്യമ്പുഴ ചുള്ളി ചിറ്റിനപ്പിള്ളി ജോസിന്‍റെ മകൻ ഐജോ (34) ആണ് മരിച്ചത്‌.ബുധനാഴ്ച്ച വൈകീട്ട്‌ നാലരയോടെയാണ് അപകടം. ശനിയാഴ്ച്ച  ഗൃഹപ്രവേശം നടക്കാനിരിക്കുകയായിരുന്നു. രണ്ടാം നിലയിൽ വാട്ടർടാങ്കിൽ പ്ലംബിങ് ജോലികൾ നോക്കാൻ പോകുമ്പോൾ ഗോവണിയിൽ നിന്നു തെന്നി വീണതാണെന്നു കരുതുന്നു. താഴെ മാലിന്യം ശേഖരിക്കുന്നതിനായി നിർമിച്ച കുഴിയിലേക്കു തലകുത്തിയാണ് വീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അവിവാഹിതനാണ്‌.മാതാവ്: മഞ്ഞപ്ര തവളപ്പാറ പടയാടൻ കുടുംബാംഗം ആനി. സഹോദരങ്ങൾ: ഐബി, ലൈബി.