തിരുവെഴുത്തുകൾ കൈകൊണ്ടെഴുതി തങ്കച്ചൻ

 

കാലടി: ഇംഗ്ലീഷ് ബൈബിൾ പൂർണമായും പകർത്തിയെഴുതിയിരിക്കുകയാണ് കാഞ്ഞൂർ തട്ടാൻപടി ചക്കാലക്കൽ വീട്ടിൽ സി.എൽ. തങ്കച്ചൻ.718 ദിവസങ്ങളെടുത്തു എഴുത്ത് പൂർത്തിയാക്കാൻ. 2015 ആഗസ്റ്റ് 18 നാണ് തങ്കച്ചൻ ബൈബിൽ പകർത്തിയെഴുതാൻ തുടങ്ങിയത്. 2017 ആഗസ്റ്റ് 5 ന് പൂർത്തിയാക്കി. 7340 എ ഫോർ ഷീറ്റുകളിലായി 81 ബുക്കുകളാക്കിയിരിക്കുകയാണ് സമ്പൂർണ ബൈബിളിനെ.

അതിരാവിലെയാണ് തങ്കച്ചൻ എഴുതുന്നത്. ഒരു ദിവസം 3 മണിക്കൂറോളം ഇതിനായ് മാറ്റിവയ്ക്കും. 140 പേനകൾ ഉപയോഗിച്ചു. മലയാളം ബൈബിളും ഇത്തരത്തിൽ പകർത്തിയെഴുതിയിട്ടുണ്ട്. 1127 ദിവസം കൊണ്ടാണ് മലയാള വിവർത്തനം പൂർത്തിയാക്കിയത്. 9 പുസ്തകങ്ങളാക്കിയിരിക്കുകയാണ് മലയാളം ബൈബിളിനെ. സമ്പൂർണ ബൈബിൾ പൂർണമായും വായിച്ചിരിക്കുന്നവരുടെ എണ്ണം കുറവാണെന്നും, ബൈബിൾ വായനക്ക് ഒരു പ്രചോദനമാകുന്നതിനായാണ് താൻ ബൈബിൾ പകർത്തിയെഴുതിയതെന്നുമാണ് തങ്കച്ചൻ പറയുത്.

bible2എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും തന്‍റെ വീട്ടിൽ ഈ ബൈബിളുകൾ പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കും കൂടാതെ എക്‌സിബിഷനുകളിലും കൊണ്ടുപോകാറുണ്ട്. ഇന്ത്യയിലെ 27 ഭാഷകളിലെ ബൈബിൾ ശേഖരണവും തങ്കച്ചന്‍റെ പക്കലുണ്ട്. എസ്എസ്എൽസി വിദ്യാഭ്യാസമുളള തങ്കച്ചൻ പൊലൂഷൻ കൺട്രോൾ ബേർഡ് കൺസൽട്ടന്‍റാണ്. ഭാര്യ ലൂസിയും 5 മക്കളും പൂർണ പിന്തുണയാണ് തങ്കച്ചന് നൽകുന്നത്.