ഗുരുവന്ദനം നടത്തി

 

ശ്രീമൂലനഗരം : ജവഹർ വായനശാലയുടെ ആഭിമുഖ്യത്തിൽ ഗുരുവന്ദനം നടത്തി. അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നല്ലൊരു സമൂഹത്തെ വാർത്തെടുക്കാൻ പ്രധാന പങ്ക് വഹിക്കുന്നതും , നേതൃത്വം നൽകേണ്ടതും അധ്യാപക സമൂഹമാണെന്ന് അദ്ദേഹം പറഞ്ഞു. അമ്പതോളം അധ്യാപകരെ ചടങ്ങിൽ ആദരിച്ചു.

guru-2ലൈബ്രറി പ്രസിഡന്റ് കെ.വി. ദേവസ്സിക്കുട്ടി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അൽഫോൻസ് വർഗ്ഗീസ്, വൈസ് പ്രസിഡന്റ് കെ.സി.മാർട്ടിൻ, ജില്ലാ പഞ്ചായത്തംഗം സരള മോഹനൻ , പഞ്ചായത്തംഗങ്ങളായ അജ്ഞു ഷൈൻ, രശ്മി മോഹൻദാസ്,താലൂക്ക് ലൈബ്രറി സെക്രട്ടറി വി.കെ.ഷാജി, കൗൺസിൽ അംഗം പി.തമ്പാൻ, ലൈബ്രറി സെക്രട്ടറി ലിന്റോ പി.ആന്റു തുടങ്ങിയവർ സംസാരിച്ചു. ജവഹർ വായനശാല ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതിന്‍റെ ഒരുക്കത്തിലാണ്.