കാലടി മുതൽ മലയാറ്റൂർ മണപ്പാട്ടുചിറ വരെ മാരത്തൺ ഓട്ടമൽസരം നടത്തി

 

മലയാറ്റൂർ : ജനകീയ വികസന സമിതിയുടെ നേതൃത്വത്തിൽ ഓണാഘോഷത്തോടനുബന്ധിച്ചു കാലടി മുതൽ മലയാറ്റൂർ മണപ്പാട്ടുചിറ വരെ മാരത്തൺ ഓട്ടമൽസരം നടത്തി. 12 കിലോമീറ്റർ ഓടി മലയാറ്റൂർ സ്വദേശി എം.ടി. രഞ്ജിത് വിജയിയായി. രണ്ട്, മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങൾ യഥാക്രമം എ.എസ്. നിഖിൽ (കാലടി), സി.എസ്. സുരേഷ് (അങ്കമാലി), അമൽ മുരുകൻ (അടിമാലി), ടി.ഇ. ആന്റണി (അടിമാലി) എന്നിവർ കരസ്ഥമാക്കി.5001 രൂപയായിരുന്നു ഒന്നാം സമ്മാനം.

marathon-2 സമാപന സമ്മേളനം റോജി എം. ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അനിമോൾ ബേബി സമ്മാന വിതരണം നിർവഹിച്ചു. ജനകീയ വികസന സമിതി ചെയർമാൻ ജോസഫ് കാടപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സാംസൻ ചാക്കോ,ബ്ലോക്ക് പഞ്ചായത്ത് അംഗം വനജ സദാനന്ദൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാഗിൻ,ഓണാഘോഷ കമ്മിറ്റി കൺവീനർ ടോമി ശങ്കൂരിക്കൽ, തോംസൻ ചാക്കോ എന്നിവർ പ്രസംഗിച്ചു.

marathon-3കാലടി ടൗൺ ജംക്‌ഷനിൽ മാരത്തൺ ഓട്ടം കാലടി പഞ്ചായത്ത് പ്രസിഡന്റ് കെ. തുളസി ഉദ്ഘാടനം ചെയ്തു. പൊലീസ് എസ്ഐ എൻ.എ. അനൂപ് ഫ്ലാഗ് ഓഫ് നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു മാണിക്യമംഗലം, മിനി ബിജു, ആന്റണി മുട്ടൻതോട്ടിൽ എന്നിവർ പ്രസംഗിച്ചു. അൻപതോളം പേർ മൽസരത്തിൽ പങ്കെടുത്തു.