ജില്ല സബ് ജൂനിയർ ജൂഡോ ചാമ്പ്യൻഷിപ്പ് : എടവനക്കാട് വൈ.ജെ.റ്റി.സി യൂത്ത് ട്രെിയിനിങ്ങ് സെന്റർ ഓവറോൾ ചാമ്പ്യൻമാർ

 

കാലടി:ജില്ല സബ് ജൂനിയർ ജൂഡോ ചാമ്പ്യൻഷിപ്പ് ശ്രീശങ്കര കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു.ജില്ല സ്‌പോർട്‌സ് ഓഫീസർ ജെ.ആർ രാജേഷ് ഉദ്ഘാടനം ചെയ്തു.നൂറോളം താരങ്ങൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു.എടവനക്കാട് വൈ.ജെ.റ്റി.സി യൂത്ത് ട്രെിയിനിങ്ങ് സെന്റർ  ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.അങ്കമാലി ജൂഡോ ക്ലബ് റണ്ണേഴ്‌സ് അപ്പ് നേടി.judo-2

ശ്രീശങ്കര കോളേജ് കായിക വകുപ്പ് മേധാവി എം.എ സുനിയും, സ്‌പോർട്‌സ് കൗൺസിൽ എക്‌സിക്യുട്ടീവ് അംഗം ഷംസുദീനും സമ്മാനങ്ങൾ വിതരണം ചെയ്തു.ജില്ലാ സെക്രട്ടറി ജോജു,ആന്റി തുടങ്ങിയവർ സംസാരിച്ചു.വിജയികൾക്ക് 16,17 തിയതികളിൽ ആലപ്പുഴയിൽ വച്ച് നടക്കുന്ന സംസ്ഥാന ജൂഡോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാം.