മലയാറ്റൂർ നീലീശ്വരം ഗ്രാമപഞ്ചായത്തിലെ ജലവിതരണ സംഭരണി അപകടാവസ്ഥയിൽ 

കാലടി: മലയാറ്റൂർ നീലീശ്വരം ഗ്രാമപഞ്ചായത്തിലെ 7-)o  വാർഡിലെ ഇല്ലിത്തോടിൽ സ്ഥിതി ചെയ്യുന്ന ജലവിതരണ സംഭരണി അപകടാവസ്ഥയിൽ .സംഭരണിയിൽ വിള്ളലുകൾ വീണിരിക്കുകയാണ്. സമീപത്തെ  പാറമടയുടെ  പ്രവർത്തനം മൂലമാണ് വിള്ളലുകൾ വീണിരിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. പാറ പൊട്ടിക്കുമ്പോൾ വലിയ കുലുക്കമാണ് സംഭരണിയിൽ അനുഭവപ്പെടുന്നതും. ഇവിടുത്തെ വീടുകൾക്കും കേടുപാടുകൾ പറ്റിയിട്ടുണ്ട്.

ഇവിടത്തുകാരുടെ  ജലക്ഷാമം പരിഹരിക്കുന്നത് ഈ ജലസംഭരണിയാണ്.നിരവധി തവണ നാട്ടുകാർ പാറമടക്കെതിരെ അധികൃതർക്ക് പരാതികൾ നൽകിയതാണ്. എന്നാൽ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ബന്ധപ്പെട്ട അധികാരികൾ എത്രയും വേഗം അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കോൺഗ്രസ് എസ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി മനോജ് നാൽപ്പാടൽ ആവശ്യപ്പെട്ടു