മലയോര ഹൈവേ  സർവേ ആരംഭിച്ചു : റോജി എം ജോൺ എംഎൽഎ

 
കാലടി:മലയാറ്റൂർ ഇല്ലിത്തോടു മുതൽ അതിരപ്പിള്ളി വെറ്റിലപ്പാറ വരെ 12 മീറ്റർ വീതിയിൽ മലയോര ഹൈവേ നിർമ്മിക്കുതിനുള്ള പ്രാരംഭ സർവ്വേ നടപടികൾ ആരംഭിച്ചതായി റോജി എം ജോൺ എംഎൽഎ. 2017-18 സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 1267 കിലോമീറ്റർ ദൈർഘ്യത്തിൽ മലയോര ഹൈവേ നിർമ്മിക്കുതിനായി 3500 കോടി രൂപ വകയിരുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. അടിസ്ഥാന സൗകര്യ വികസനത്തിനായി സർക്കാർ രൂപീകരിച്ച കിഫ്ബി വഴി തുക സമാഹരിച്ച് ഈ പദ്ധതി നടപ്പിലാക്കാനാണ് വിഭാവനം ചെയ്തിരിക്കുത്. ഇതിന്‍റെ അടിസ്ഥാനത്തിൽ മലയാറ്റൂരിനെയും, അതിരപ്പിള്ളിയെയും തമ്മിൽ ബന്ധിപ്പിക്കു റോഡും മലയോര ഹൈവേയിൽ ഉൾപ്പെടുത്തണം എന്ന് എം.എൽ.എ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

വെറ്റിലപ്പാറ പാലം മുതൽ കാലടി പ്ലാന്റേഷൻ മേഖലയിലൂടെ പാണ്ടുപാറ വഴി ഇല്ലിത്തോട് മുളങ്കുഴി വരെയാണ് പ്രസ്തുത മലയോര ഹൈവേ വിഭാവനം ചെയ്യുത്. നിരവധി തീർത്ഥാടകരും, വിനോദ സഞ്ചാരികളും എത്തിച്ചേരുന്ന മലയാറ്റൂരിനെ അതിരപ്പിള്ളിയുമായി ബന്ധിപ്പിക്കുക വഴി ഈ മേഖലകളുടെ സമഗ്ര വികസനത്തിന് മലയോര ഹൈവേ സഹായകമാകും. നിർദ്ദിഷ്ട പാത കടന്നു പോകുന്ന കണ്ണിമംഗലം, പാണ്ടുപാറ, പ്ലാന്റേഷൻ മേഖലയുടെയും വികസനത്തിന് ആക്കം കൂട്ടുവാൻ ഇത് സഹായകരമാകും.

റോഡിന്‍റെ പ്രാരംഭ നടപടികൾക്കായി വെറ്റിലപ്പാറ മുതൽ ഇല്ലിത്തോട് വരെ ഇൻവെസ്റ്റിഗേഷനും, സർവ്വേയും നടത്തുതിനായി 11 ലക്ഷം രൂപയും, കൂടാതെ ഇല്ലിത്തോടിനെയും, ചെട്ടിനടയേയും ബന്ധിപ്പിക്കുന്ന പാലത്തിന്‍റെ ഇൻവെസ്റ്റിഗേഷനായി 6 ലക്ഷം രൂപയും പൊതുമരാമത്തുവകുപ്പ് അനുവദിച്ചിട്ടുണ്ട്. 12 മിറ്റർ വീതിയിൽ സർവ്വേ നടത്തുതിനുമാണ് ഈ തുക വിനിയോഗിക്കുക.

മലയോര ഹൈവേ കടന്നു പോകുന്ന പ്രദേശത്തെ പഞ്ചായത്തുകളുമായും, വനം വകുപ്പുമായും, പ്ലാന്റേഷൻ കോർപ്പറേഷനുമായും ബന്ധപ്പെട്ടു കൊണ്ട് സ്ഥലത്തിന്‍റെ ലഭ്യത കണക്കിലെടുത്ത് വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കി സർക്കാരിന്‍റെ പരിഗണനക്കായി ഉടൻ സമർപ്പിക്കാൻ എം.എൽ.എ പൊതുമരാമത്തുവകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചനീയർക്ക് നിർദ്ദേശം നൽകി. കിഫ്ബിയിൽ ഉൾപ്പെടുത്തി ഇത് യാഥാർത്ഥ്യമാക്കിയെടുക്കാനാണ് പ്രതീക്ഷിക്കുതെ് റോജി എം.ജോൺ എം.എൽ.എ പറഞ്ഞു