പെരുമ്പാവൂർ പെട്ടമലയിൽ പാറമടയിൽ കുളിക്കാനിറങ്ങിയ 3 വിദ്യാർത്ഥികൽ മുങ്ങിമരിച്ചു

 

പെരുമ്പാവൂർ:പെരുമ്പാവൂർ പെട്ടമലയിൽ പാറമടയിൽ കുളിക്കാനിറങ്ങിയ 3 വിദ്യാർത്ഥികൽ മുങ്ങിമരിച്ചു.ഒരാൾ രക്ഷപ്പെട്ടു.കളമശേരി സ്വദേശികളായ പുത്തലത്ത് മഠത്തില്‍ ശ്രീകുമാറിന്‍റെ മകന്‍ ശ്രാവണ്‍(17), പുത്തലത്ത് റോഡില്‍ പുതിയപുരയില്‍ അനില്‍കുമാറിന്‍റെ മകന്‍ വിനായകന്‍(18), പൂക്കോലയില്‍ ശോഭനന്‍ പണിക്കര്‍ മകന്‍ അഭിജിത്(19) എന്നിവരാണ് മരിച്ചത്. കുഴിപ്പിള്ളില്‍ അനില്‍കുമാന്‍റെ മകന്‍ അക്ഷയ്(18)ആണ് രക്ഷപ്പെട്ടത്.

paramada-2ബുധനാഴ്ച്ച ഉച്ചക്ക് 12നാണ് സംഭവം. രാവിലെ  വീട്ടില്‍ നിന്നും നാലുപേരും രണ്ടു ബൈക്കുകളിലായി പെട്ടമലയിലെത്തി ക്വാറിയില്‍ നീന്താന്‍ ഇറങ്ങുമ്പോഴാണ് അപകടത്തില്‍ പട്ടത്. അഭിജിത് ആഴമേറിയ ഭാഗത്ത് മുങ്ങി താഴുന്നത് കണ്ട് മറ്റു മൂന്നുപേരും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അപകടത്തില്‍ പെടുകയായിരുന്നു.

അഭിജിത്ത് സെന്റ് ആല്‍ബര്‍ട്ട്സ് കോളേജിലെ രണ്ടാംവര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയും. വിനായക് എറണാകുളം സെന്റ് പോള്‍സ് കോളജിലെ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയുമാണ്. ശ്രാവണന്‍ ആലുവ വിദ്യാതിരാജ വിദ്യാഭവന്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിയുമാണ്.

paramada-3പെരുമ്പാവൂർ താലൂക്കാശുപത്രിയിലെത്തിച്ച മൃതദേഹങ്ങള്‍ നാലു മണിയോടെ പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.