കാഞ്ഞൂരിൽ ഒരു സംഘം ആളുകൾ വീടുകളിൽ ആക്രമണം നടത്തി

 

കാലടി: കാഞ്ഞൂരിൽ ഒരു സംഘം ആളുകൾ വീടുകളിൽ ആക്രമണം നടത്തി.കാഞ്ഞൂർ ഓലിപ്പറമ്പിൽ വീട്ടിൽ വിനിബിന്‍റെ വീടുകളിലാണ് ആക്രമണമുണ്ടായത്. വിനിബിന്‍റെ പണിനടക്കുന്ന പുതിയ വീട്ടിലും, വാടകയ്ക്ക് താമസിക്കുന്ന വീട്ടിലുമായിരുന്നു ആക്രമണം.

kanjoor-attackകാഞ്ഞൂർ ജംഗ്ഷനിൽ ബാർബർ ഷോപ്പ് നടത്തുന്നയാളാണ് വിനിബിൽ.ചൊവ്വാഴ്ച്ച രാത്രി പത്ത് മണിയോടെ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലായിരുന്നു ആദ്യം ആക്രമണമുണ്ടായത്.ഉടൻ കാലടി പോലീസ് സ്‌റ്റേഷനിൽ വിവരമറിയിച്ചു.അമ്മയും, വിനിബിനുമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്.

kanjoor-attack-2തുടർന്ന് ഏകദേശം ഒരു മണിയോടെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിലും ഒരു സംഘം ആളുകൾ ആക്രമണം നടത്തുകയായിരുന്നു. ജനൽ ചില്ലുകൾ അടിച്ചു തകർത്തു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.