നെടുമ്പാശേരി വിമാനത്താവളത്തിൽ വിമാനം ഓടയിൽ വീണു

 

നെടുമ്പാശേരി : നെടുമ്പാശേരി വിമാനത്താവളത്തിൽ വിമാനം ഓടയിൽ വീണു.ഒഴിവായത് വൻ ദുരന്തം. വിമാനത്തിന് നിയന്ത്രണം തെറ്റിയതാണ് കാരണം. മഴയെത്തുടർന്ന് ടാക്സി ബേയിൽ നിന്ന് പാർക്കിംഗ് ബേയിലേക്ക് നീങ്ങുമ്പോഴാണ് സംഭവം. തെന്നി നീങ്ങിയ വിമാനം സമീപത്തെ ഓടയിലേക്ക് വീഴുകയായിരുന്നു.

plain-3എയർ ഇന്ത്യാ എകസ്‍പ്രസിന്‍റെ IX 452 അബുദാബിയിൽ നിന്നുള്ള വിമാനം കൊച്ചിയിൽ എത്തിയ പുലർച്ചെ 2.40നായിരുന്നു സംഭവം. 102 യാത്രക്കാർ വിമാനത്തിൽ ഉണ്ടായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.അപകടമുണ്ടായ ഉടന്‍ തന്നെ രക്ഷാ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി യാത്രക്കാരെയെല്ലാം അടിയന്തരമായി പുറത്തിറക്കി.

plain-4ലഗേജുകള്‍ വിമാനത്തില്‍ നിന്ന് ഇറക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ പലരും വീട്ടില്‍ പോകാതെ വിമാനത്താവളത്തില്‍ തന്നെ തുടരുകയാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നാണ് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചത്.