നന്മയുടെ പൊതിച്ചോറുമായി മലയാറ്റൂരിൽ ഒരു കൂട്ടം വിദ്യാർത്ഥികൾ

 

മലയാറ്റൂർ:തിരുവോണ ദിനത്തിൽ തെരുവിൽ അലയുന്നവർക്ക് പൊതിച്ചോറുകൾ നൽകി ഒരു കൂട്ടം വിദ്യാർത്ഥികൾ.മലയാറ്റൂർ സെന്റ്:തോമസ് ഹയർ സെക്കൻഡറി സ്‌ക്കൂളിലെ എൻ.എസ്.എസ് യൂണിറ്റിലെ വിദ്യാർത്ഥികളാണ് പൊതിച്ചോറുകൾ നൽകിയത്.വിദ്യാർത്ഥികൾ സ്വന്തം വീട്ടിൽ നിന്നും,സമീപത്തെ വീടുകളിൽ നിന്നും മറ്റുമാണ് പൊതിച്ചോറുകൾ ശേഖരിച്ചത്.കാലടി,അങ്കമാലി,പെരുമ്പാവൂർ മേഖലകളിൽ തെരുവിൽ അലയുന്നവർക്കാണ് പൊതിച്ചോറുകൾ നൽകിയത്.

pothichore-2തിരുവോണ ദിനത്തിൽ കുട്ടികളുടെ ഈ പ്രവർത്തിമൂലം നിരവധി പേർക്കാണ് ലഭിക്കില്ലെന്നു കരുതിയ ഓണസദ്യ കഴിക്കാനായത്.സ്‌ക്കൂൾ മാനേജർ ഫാ:ജോൺ തേക്കാനത്ത് പൊതിച്ചോറു വിതരണം ഉദ്ഘാടനം ചെയ്തു.

പരിപാടിയിൽ വോളണ്ടിയർ സെക്രട്ടറിമാരായ ജിസ്ബിൻ കെ ജോസ്,ആഗി ജോണി,പ്രോഗ്രാം ഓഫീസർ ജീന മാഞ്ഞൂരാൻ എന്നിവരും പങ്കെടുത്തു.കുട്ടികളുടെ ഈ പ്രവർത്തി നന്മയുടെ പ്രതിഫലനമാണെന്ന് പ്രിൻസിപ്പാൾ ഡോ:സി.എ. ബിജോയ് പറഞ്ഞു.