മലയാറ്റൂർ നീലീശ്വരം ഗ്രാമപഞ്ചായത്തിലെ ഇല്ലിത്തോട്ടിൽ പുഴതീരത്ത് ചീഞ്ഞളിഞ്ഞ കാട്ടാനയുടെ ജഡം

മലയാറ്റൂർ:മലയാറ്റൂർ നീലീശ്വരം ഗ്രാമപഞ്ചായത്തിലെ ഇല്ലിത്തോട്ടിൽ പുഴതീരത്ത് ചീഞ്ഞളിഞ്ഞ കാട്ടാനയുടെ ജഡം.ദിവസങ്ങളായി ജഡം ഇവിടെ കിടക്കാൻ തുടങ്ങിയിട്ട്.ചീഞ്ഞളിഞ്ഞ് ആഴുകിയ അവസ്ഥയിലാണ്.വനം വകുപ്പ് അധികൃതർ വടം കൊണ്ട് സമീപത്തെ മരത്തിൽ ജഡം കെട്ടിവച്ചിരിക്കുകയാണ്.

malayattoor-elephant-death-4വനത്തിനുളളിൽ ചെരിഞ്ഞ ആന പെരിയാറിലൂടെ ഒഴുകിയെത്തിയതാണെന്ന് കരുതുന്നു.വൻ ദുർഗന്ധമാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്.ദിവസങ്ങളായിട്ടും ജഡം വേണ്ട രൂപത്തിൽ സംസ്‌ക്കരിക്കാത്തതിൽ പ്രതിഷേധവും ശക്തമായിട്ടുണ്ട്.ഇതിന് സമീപത്ത് ഒരു കുടിവെളള പദ്ധതിയും പ്രവർത്തിക്കുന്നുണ്ട്. ജഡത്തിന് സമീപത്തിലൂടെ ഒഴുകിയെത്തുന്ന ജലമാണ് ജലസംഭരണിയിൽ എത്തുന്നതും.

malayattoor-elephant-death-3ജഡം കണ്ടപ്പോൾ തത്തെ വേണ്ട രൂപത്തിൽ സംസ്‌ക്കരിക്കണമെന്ന് നാട്ടുകാർ വിവശ്യപ്പെട്ടിരുന്നതാണ്.എന്നാൽ ഓണം അവധിയായതിനാൽ വേണ്ടത്ര ജീവനക്കാർ ഇല്ലെന്നാണ് വനം വകുപ്പ് പറഞ്ഞതെന്ന് നാട്ടുകാർ പറയുന്നു.ഇനിയും അധികൃതർ ജഡം സംസ്‌ക്കരിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചില്ലെങ്കിൾ ശക്തമായ പ്രക്ഷോപത്തിനാണ് നാട്ടുകാർ തെയ്യാറെടുക്കുന്നത്.