പുതിയേടം കോവിലകത്ത് നടന്നുവരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കാഞ്ഞൂര്‍ പഞ്ചായത്ത് തടഞ്ഞു

 

കാഞ്ഞൂര്‍: ശക്തന്‍തമ്പുരാന്‍റെ ജന്മസ്ഥലമെന്നറിയപ്പെടുന്ന പുതിയേടം തെക്കേ കോവിലകത്ത് നടന്നുവരുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കാഞ്ഞൂര്‍ പഞ്ചായത്ത് തടഞ്ഞു. ഇതുസംബന്ധിച്ച് സെക്രട്ടറി താമസക്കാരന് സ്റ്റോപ്പ് മെമ്മോ നല്‍കി. അഞ്ചരയേക്കര്‍ ഭൂമിയില്‍ നാലുകെട്ടും നടുമുറ്റവും ഉള്‍പ്പെടെ ചുറ്റും വന്‍മതിലുമുള്ളതാണ് കോവിലകം. വര്‍ഷങ്ങളായി സ്വകാര്യവ്യക്തിയുടെ കൈവശമാണ് കോവിലകം. എന്നാല്‍ ഈ വസ്തു പുരാവസ്തു വകുപ്പ് ഏറ്റെടുക്കണമെന്നും പൈതൃക സ്വത്തായി നിലനിര്‍ത്തണമെന്നുമുള്ള ആവശ്യം അധികാരികളുടെ മുമ്പില്‍ നാട്ടുകാര്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ വച്ചിട്ടുണ്ട്. ഇത് ഏറെക്കുറെ സാധ്യമാവുന്ന തരത്തിലാണ് ഇപ്പോഴത്തെ അവസ്ഥ.

kanjoor-kovilakam-4പുരാവസ്തു വകുപ്പില്‍നിന്ന് പഞ്ചായത്തിന് ലഭിച്ച കത്ത് പ്രകാരം കോവിലകത്ത് പരിശോധന നടത്തിയ സെക്രട്ടറിയാണ് പെര്‍മിറ്റില്ലാത്ത നിര്‍മാണങ്ങള്‍ കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് ഇവ നിര്‍ത്തിവയ്ക്കാനാണ് പഞ്ചായത്ത് രേഖാമൂലം ആവശ്യപ്പെട്ടിരിക്കുന്നത്. ഇപ്പോള്‍ നിര്‍മാണങ്ങള്‍ നടത്തുന്നവരുടെ മറുപടി ലഭിച്ചശേഷം തുടര്‍നടപടികള്‍ എടുക്കുമെന്ന് സെക്രട്ടറി വ്യക്തമാക്കി. kanjoor-kovilakamപുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതും മിനുക്കുപണികള്‍ നടത്തുന്നതുമെല്ലാം പഞ്ചായത്തിന്‍റെ അനുമതിയില്ലാതെയാണെന്നും ഇതിന് കൂട്ടുനില്‍ക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാവണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.