ചെങ്ങൽ വട്ടത്തറയിൽ തഹസിൽദാരുടെ നേതൃത്വത്തിലുളള ഉദ്യോഗസ്ഥർ സന്ദർശനം നടത്തി 

കാലടി :അങ്കമാലി ശബരി റെയിൽവെയുടെ ചെങ്ങൽ വട്ടത്തറ ഭാഗത്ത് ആലുവ തഹസിൽദാരുടെ നേതൃത്വത്തിലുളള ഉദ്യോഗസ്ഥർ സന്ദർശനം നടത്തി.വിവധ അവിശ്യങ്ങൾ ഉന്നയിച്ച് നാട്ടുകാർ ജില്ലാകളക്ടർക്ക് പരാതി നൽകിയിരുന്നു.ഇതെതുടർന്നാണ് തഹസിൽദാർ സന്ദർശനം നടത്തിയത്.

ശബരി റെയിൽവെ വന്നതോടെ ദുരിതത്തിലായിരിക്കുയാണ് കാലടി ചെങ്ങൽ വട്ടത്തറയിലുളളവർ.ഒറ്റപ്പെട്ട അവസ്ഥയിലാണ് ഇവിടത്തുകാർ.നിരവധി കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.ഇവർക്ക് കാലടിയിൽ എളുപ്പത്തിൽ എത്തുന്നതിന് ഒരു റോഡ് ഉണ്ടായിരുന്നതാണ്.എന്നാൽ  റെയിൽവെ ഈ റോഡ് അടച്ചു.സഞ്ചരിക്കാൻ മറ്റൊരു സൗകര്യം ഒരുക്കുമെന്ന് റെയിൽവെ അറിയിച്ചിരുന്നതാണ്.എന്നാൽ ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നും ഉ ണ്ടായില്ല.

chegal-3പ്രദേശമാകെ കാടു പിടിച്ചു കിടക്കുകയാണ്.ഇഴ ജന്തുക്കളുടെ ആവാസ സ്ഥലമാണ് ഇവിടം.ഇതിന് സമീപത്ത് ഒരു അംഗൻവാടിയും പ്രവർത്തിക്കുന്നുണ്ട്.അംഗൻവാടിയിലേക്ക്‌ പാമ്പുകൾ കയറി വരാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.ഇവിടുത്തെ പ്രധാന ജലശ്രോതസായ ചെങ്ങൽ തോടും അടഞ്ഞു പോയിരിക്കുകയാണ്.ഇതുമൂലം മഴ പെയ്താൽ ഇവിടെ കനത്ത വെളളപ്പൊക്കമാണ്.സമീപ പഞ്ചായത്തിലുളളവർ രാത്രി കാലങ്ങളിൽ മാലിന്യങ്ങളും ഇവിടെ കൊണ്ടുവന്നാണ് തളളുന്നതും.

chegal-2ഇതെല്ലാം ചൂണ്ടിക്കാട്ടി സി.പി.ഐ ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിലാണ് ജില്ലാകളക്ടർക്ക് പരാതി നൽകിയത്‌.കളക്ടർ പരാതി അന്വേഷിക്കാൻ തഹസിൽദാരോട് ആവശ്യപ്പെട്ടു.ഇതേ തുടർന്നാണ് തഹസിൽദാർ സന്ധ്യാ ദേവിയും വില്ലേജ് ഓഫീസർ ജനാർദനൻ നമ്പൂതിരിയുടെയും നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചത്.കളക്ടർക്ക് ഉടൻ റിപ്പോർട്ട് നൽകുമെന്ന് തഹസിൽദാർ പറഞ്ഞു.സി.പി.ഐ ലോക്കൽ കമ്മറ്റി അംഗം ഷിഹാബ് പറേലി, എ.ഐ.വൈ.എഫ്.ലോക്കൽ സെക്രട്ടറി ഷെമീർ കാലടി തുടങ്ങിയവർ ജനങ്ങളുടെ ആവിശ്യങ്ങൾ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി.