കാലടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജു പരമേശ്വരന് വിദ്യാർത്ഥിയുടെ മർദ്ദനം

 

കാലടി: കാലടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജു പരമേശ്വരനെ വിദ്യാർത്ഥി മർദ്ദിച്ചതായി പരാതി.മാണിക്കമംഗലം എൻ.എസ്.എസ് സ്ക്കൂളിലെ വിദ്യാർത്ഥിയാണ് മർദ്ദിച്ചത്. സ്ക്കൂളിൽ ഓണാഘോഷ പരിപാടികൾ നടക്കുന്നതിനിടെ സ്ക്കൂളിന് മുൻപിലെ റോഡിലൂടെ വിദ്യാർത്ഥി അപകടകരമായി ബൈക്ക് ഓടിക്കുകയായിരുന്നു.ഇത് ചോദ്യം ചെയ്ത വൈസ് പ്രസിഡന്റിനെയാണ് വിദ്യാർത്ഥി മർദ്ദിച്ചത്.സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന്‌ ബിജു പറഞ്ഞു .ഇതിനിടയിൽ മാണിക്കമംഗലം ജംഗ്ഷനിൽ നിർത്തിയിട്ട ടിപ്പർ ലോറിക്കു പുറകിൽ ബൈക്കിടിച്ച് 2 സ്ക്കൂൾ വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.